കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കുട്ടിസ്രാങ്ക് കോടതിയില്‍ (Kuttisranku will shed some scenes!)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
ചവിട്ടുനാടകക്കാരനായ ബോട്ട് ഡ്രൈവറായി മമ്മൂട്ടി അഭിനയിക്കുന്ന കുട്ടിസ്രാങ്ക് എന്ന സിനിമയിലെ ചില രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കൊല്ലം സബ് കോടതി ഉത്തരവിട്ടു. ചവറ തെക്കുംഭാഗം അഴകത്ത്‌ കുടുംബത്തിലെ കളരിയിലും സര്‍പ്പക്കാവിലും വച്ച്‌ സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അഴകത്ത്‌ കുടുംബാംഗമായ എ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിന്മേലാണ് കോടതി ഉത്തരവ്.

അഡ്വക്കേറ്റ് ടി അജീഷ് വഴിയാണ് അഴകത്ത്‌ കുടുംബം കോടതിയെ സമീപിച്ചത്. പരദേവതകള്‍ കുടിയിരിക്കുന്ന കളരിയിലും സര്‍പ്പക്കാവിലും നടത്തിയ ചിത്രീകരണം മതവികാരത്തെ വ്രണപ്പെടുത്തുന്നവയാണ് എന്നാണ് എ ആര്‍ ചന്ദ്രശേഖരന്‍ ആരോപിച്ചത്. കേസ് പരിശോധിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഒഴിവാക്കണം എന്ന് ഉത്തരവിടുകയുമായിരുന്നു.

റിലയന്‍സിന്‍റെ ആദ്യ മലയാള സംരംഭമാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടിസ്രാങ്ക്. കഥ. മമ്മൂട്ടിയും ഷാജി എന്‍ കരുണും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാജി എന്‍ കരുണിന്‍റെ കഥയ്ക്ക് യുവസാഹിത്യകാരനായ പി എഫ് മാത്യൂസ് തിരക്കഥ രചിച്ചിരിക്കുന്നു.

മൂന്നു സ്ത്രീകള്‍ ഒരു പുരുഷനെ കാണുന്നതാണ് കുട്ടിസ്രാങ്കിന്റെ പ്രമേയം. കമാലിനി മുഖര്‍ജിയും പത്മപ്രിയയും ശ്രീലങ്കന്‍ നടിയായ മീനാ കുമാരിയുമാണ് നായികമാര്‍. സായികുമാര്‍, കുണ്ടറ ജോണി, സുരേഷ് കൃഷ്ണ, സിദ്ധിഖ് തുടങ്ങിയ പ്രമുഖരും കുട്ടിസ്രാങ്കില്‍ അണിനിരക്കുന്നുണ്ട്. ഓണക്കാലത്ത്‌ കുട്ടിസ്രാങ്ക്‌ തിയറ്ററുകളിലെത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, കുട്ടിസ്രാങ്ക്, സിനിമ, മലയാളം സിനിമ, ഷാജി എന് കരുണ്, സായികുമാര്, പി എഫ് മാത്യൂസ്, ചവിട്ടുനാടകം