ബോളിവുഡിലെ നെറ്റ്-സാവി ജോഡികളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും സൈബര്‍ ലോകത്തെ അവരുടെ പ്രധാന വിഹാര രംഗമായിരുന്ന ഫേസ്‌ബുക്കിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇപ്പോളിവര്‍ മറ്റൊരു ജനപ്രിയ സാമൂഹിക സൈറ്റായ ട്വിറ്ററിലൂടെയാണ് ആശയവിനിമയം നടത്തുന്നത്.
ഫേസ്ബുക്ക് വാളുകളില്‍ ഇരുവരും സ്വകാര്യമായി കുത്തിക്കുറിച്ചത് പലതും മാധ്യമങ്ങളില്‍ വന്നതോടെ മനസ്സുമടുത്ത ജോഡികള്‍ കളം മാറ്റിയാലോ എന്ന് ആലോചിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ഉദ്ദേശിച്ചത്ര സ്വകാര്യമാവാത്തത്തില്‍ താരങ്ങള്‍ക്ക് അല്‍പ്പം ഖേദവമുണ്ടത്രേ. എന്തായാലും ഷാഹിദ് തന്നെയാണ് പ്രിയങ്കയ്ക്ക് ട്വിറ്ററിനെ കുറിച്ച് ഉപദേശം നല്‍കിയത്.
ഇപ്പോള്‍ ഇവര്‍ ട്വീറ്റ് ചെയ്യുന്നതിന് ലോകത്തില്‍ മറ്റെന്തിനെക്കാളും വേഗതയുണ്ടെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പോരാത്തതിന്, ഇവരുടെ പുതിയ ചിത്രമായ ‘കമീനെ’ യുടെ പ്രായോജകരും ട്വിറ്ററാണ്. അതിനാല്‍ ഇരുവരുടെയും ട്വിറ്റര്‍ പ്രേമം ഇനിയും കൂടുമെന്നാണ് ബോളിവുഡ് സംസാരം.
ഴിഞ്ഞ ഏപ്രിലിലാണ് ഷാഹിദ് ഫേസ്ബുക്കില്‍ നിന്ന് ട്വിറ്ററിലേക്ക് മാറിയത്. എങ്കിലും 3312 ആളുകളുമായി ഇദ്ദേഹം ട്വിറ്ററിലൂടെ ബന്ധപ്പെടുന്നു. പക്ഷേ പ്രിയങ്ക പത്ത് പേരോടു മാത്രമാണ് ട്വീറ്റ് ചെയ്യുന്നത്.
ബോളിവുഡ് സെക്സ് ബോംബ് എന്ന് പേരുകേട്ട മല്ലിക ഷെരാവത്തും അടുത്തിടെ ട്വീറ്റിംഗ് തുടങ്ങി എന്നാണ് മറ്റൊരു ബോളിവുഡ്-ട്വിറ്റര്‍ വര്‍ത്തമാനം.