കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » അശുതോഷിനെ ചൂടാക്കിയത് ജയാബച്ചന്‍? (Award controversy twising to new story)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡില്‍ (ഐഐ‌എഫ്‌എ) ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ ക്ഷോഭിച്ചത് അശുതോഷ് ഗൌരിക്കറായിരുന്നു. എന്താണിതിന് കാരണം?

അശുതോഷിന്‍റെ ‘ജോധാ അക്ബറി‘ലെ നായികയെ അഭിനയിച്ചു ഫലിപ്പിച്ചതിന് ഐശ്വര്യ റായിക്ക് നല്ലനടിക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ‘ഫാഷന്‍‘ എന്ന സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച പ്രിയങ്കയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.

എന്നിരിക്കിലും, ജോധാ അക്ബറായിരുന്നു അവാര്‍ഡ് വേദിയില്‍ മിന്നിത്തിളങ്ങിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, നല്ല നടന്‍ എന്നീ പുരസ്കാരങ്ങളാണ് ജോധാ അക്ബര്‍ വാരിക്കൂട്ടിയത്. എന്നാലും‍, നല്ല നടിക്കുള്ള അവാര്‍ഡിന് പ്രിയങ്കയെക്കാള്‍ അര്‍ഹ ആഷ് ആണ് എന്ന് പൊതു വേദിയില്‍ വച്ച് വിളിച്ചു പറയാന്‍ അശുതോഷ് മടിച്ചില്ല. പ്രിയങ്ക എങ്ങനെ ഈ അവാര്‍ഡ് സംഘടിപ്പിച്ചു എന്നും അശുതോഷ് ചോദിച്ചു. ഇതെല്ലാം അശുതോഷിന്‍റെ സ്വന്തം വികൃതികളായാണ് സിനിമാ ലോകം വിലയിരുത്തിയിരുന്നത്.

എന്നാല്‍, അശുതോഷിനെ കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത് ആഷിന്‍റെ ഭര്‍തൃ മാതാവ്, സാക്ഷാല്‍ ജയാബച്ചനായിരുന്നത്രേ. വേദിയില്‍ ആഷിനെ തഴഞ്ഞ കാര്യം ഉന്നയിക്കണമെന്ന് ജയാബച്ചന്‍ അശുതോഷിനോട് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു !

ഇതുകൊണ്ടും കാര്യം അവസാനിക്കുന്നില്ല. ആഷ് അവാര്‍ഡിന് അര്‍ഹയാണെന്ന് ജയാബച്ചന്‍ പറയുന്നു, അല്ലെങ്കില്‍ പറയിപ്പിക്കുന്നു, എങ്കിലും അവാര്‍ഡ് നേടിയ പ്രിയങ്കയുടെ ഫാഷനിലെ അഭിനയം ഈ മുതിര്‍ന്ന താരം ഇതുവരെയായും കണ്ടിട്ടില്ല !
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഐശ്വര്യ റായ്, ജോധാ അക്ബര്, ഫാഷന്, പ്രിയങ്ക ചോപ്ര, ജയാബച്ചന്