കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ആഞ്ജലീന ഇനി സെക്സിയല്ല (Angelina Jolie knocked out from top 10)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
എഫ് എച്ച് എം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സെക്സികളായ ആദ്യ പത്ത് സ്ത്രീകളുടെ പട്ടികയില്‍ നിന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി പുറത്ത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് അഞ്ജലീന ആദ്യ പത്തില്‍ നിന്ന് പുറത്ത് പോവുന്നത്. ഇതുവരെ ഒന്നാം സ്ഥാനക്കരിയായിട്ടില്ലെങ്കിലും 2004 മുതല്‍ ആഞ്ജലീന ആദ്യ പത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഇത്തവണ പതിഞ്ചാമതാണ് ആഞ്ജലീനയുടെ സ്ഥാനം. ആഞ്ജലീനയുടെ പുതിയ പതിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാന്‍സ്ഫോര്‍മര്‍ താരം മേഗന്‍ ഫോക്സ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഏറ്റവും സെക്സിയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടു. മാഗസിന്‍റെ പതിനഞ്ച് വര്‍ഷ ചരിത്രത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന രണ്ടാമത്തെ വനിതയാണ് മേഗന്‍ ഫോക്സ്. 2001ലും 2002ലും ജെന്നിഫര്‍ ലോപസാണ് മേഗാനു മുന്‍പ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുള്ളത്. 2007ലെ ഒന്നാം സ്ഥാനക്കാരിയായിരുന്ന ജെസീക്ക ആല്‍ബയാണ് പട്ടികയില്‍ രണ്ടാമത്.

സ്കാര്‍ലറ്റ് ജൊഹാന്‍സണ്‍ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തെതിയപ്പോള്‍ ജെസീക്ക ബൈല്‍ നാലാമതാണ്.മദലീന സിമയാണ് ആദ്യ അഞ്ചിലെ ഏക പുതുമുഖം. മോഡല്‍ അഡ്രിയാന ലിമ ആറാമതും എലീഷ കത്‌ബര്‍ട്ട് ഏഴാമതുമാണ്. റിയാലിറ്റി താരം ഹൈദി മോണ്ടാംഗ്(8), നടി അന്നാ ഹാത്‌വേ(9), കാറ്റി പെറി(10) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് താരങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: എഫ് എച്ച് എം മാഗസിന്, സെക്സി, ഹോളിവുഡ്, ആഞ്ജലീന ജോളി, മേഗന് ഫോക്സ്