കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പ്രീതി നെസിനെ ഉപേക്ഷിച്ചതെന്തിന്? (Why Priety break-away from Ness)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
പഞ്ചാബി സുന്ദരി പ്രീതി സിന്‍റയും കാമുകന്‍ നെസ് വാഡിയയും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബോളിവുഡ് സിനിമാവൃത്തങ്ങള്‍ പറഞ്ഞു നടക്കുന്നു. എന്നാല്‍, ഇതിനു കാരണമെന്തെന്ന് ആരും കണ്ടെത്തിയിരുന്നുമില്ല.

ഇതൊക്കെ വെറും ഗോസിപ്പ് മാത്രം എന്ന മട്ടിലാണ് ഇപ്പോഴും പ്രീതിയും നെസും വേര്‍പിരിയല്‍ വാര്‍ത്തയോട് പ്രതികരിക്കുന്നത്. എന്നാല്‍, പാ‍പ്പരാസികള്‍ക്ക് ചോര്‍ന്നു കിട്ടാത്ത വിവരങ്ങളുണ്ടോ? പ്രീതിയും നെസും തമ്മിലുള്ള പിണക്കത്തിനു കാരണവും ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.

പ്രീതി-നെസ് ജോഡി ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാവാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പ്രീതി വിവാഹ ശേഷം അഭിനയത്തോട് വിടചൊല്ലണം എന്ന് നെസ് ആവശ്യപ്പെട്ടത് അവര്‍ വിലവച്ചില്ല എന്ന രഹസ്യമാണ് ഇപ്പോള്‍ പരസ്യമായിക്കൊണ്ടിരിക്കുന്നത്.

ആദ്യം നെസിന്‍റെ ആവശ്യം പ്രീതി തമാശയായിട്ടാണ് എടുത്തത്. എന്നാല്‍, ഗൌരവമായ നിബന്ധനയാണ് ഇതെന്ന് കണ്ടപ്പോള്‍ അവര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞത്രേ. സിനിമയില്‍ സെലക്ടീവ് ആവാം എന്നൊരു ഒത്തു തിര്‍പ്പിനു കൂടി ശ്രമിച്ചു എങ്കിലും നെസ് കടും‌പിടുത്തത്തില്‍ തന്നെയാണ്.

സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നു വന്ന നടിയാണ് പ്രീതി. വിവാഹത്തോടെ തന്‍റെ സാമ്പത്തിക സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അടിയറവ് വയ്ക്കാന്‍ ഈ ബോളിവുഡ് സുന്ദരി ആഗ്രഹിക്കുന്നില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്തായാലു അവര്‍ യാഷ് ചോപ്രയുടെ പുതിയ ചിത്രത്തിനുള്ള കരാര്‍ ഒപ്പുവച്ചും കഴിഞ്ഞു. ഇത് നെസുമായുള്ള ബന്ധം പിരിയാനുള്ള കരാര്‍ ആയി മാറുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രീതി സിന്റ, നെസ് വാഡിയ, ബോളിവുഡ്, ഗോസിപ്പ്, സിനിമ