കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നയന്‍സ് എത്തിയില്ല; ഷൂട്ടിംഗ് മുടങ്ങി (Shooting intrupted as Nayan not reached)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
നയന്‍‌താരയ്ക്ക് എത്ര ആരാധകരുണ്ട്? കണക്കെടുക്കാന്‍ നിന്നാല്‍ പ്രശ്നമാകും. കാരണം ലക്ഷക്കണക്കിന് ആരാധകരാണ് മൂന്ന് ഭാഷകളിലായി നയന്‍സിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. നയന്‍‌താരയെ പൂജിക്കാന്‍ തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. അപ്പോള്‍, നയന്‍‌താര വരുന്നുണ്ടെന്ന് അറിയിച്ചിട്ട് ഈ ആരാധകരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്താവും സ്ഥിതിയെന്ന് ഊഹിച്ചു നോക്കാവുന്നതേയുള്ളൂ. തമിഴ്നാട്ടിലെ അനുമന്ദ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവം നടന്നു.
PROPRO

എം എസ് രവി സംവിധാനം ചെയ്യുന്ന ‘തിരുണാ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അനുമന്ദയില്‍ നടക്കുകയാണ്. പുതുമുഖം സുഭാഷാണ് ഈ ചിത്രത്തിലെ നായകന്‍. നയന്‍‌താരയുടെ കടുത്ത ആരാധകനായ ഒരു യുവാവിനെയാണ് സുഭാഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നയന്‍‌താരയ്ക്ക് ഒരു ഫാന്‍‌ക്ലബ് ഉണ്ടാക്കുകയും താരത്തിന് സ്വീകരണം നല്‍കുകയും ചെയ്യുന്ന ഒരു രംഗം ചിത്രത്തില്‍ ഉണ്ട്. നയന്‍സ് പക്ഷേ ഈ സിനിമയില്‍ അഭിനയിക്കുന്നില്ല.

‘നയന്‍‌താരയ്ക്ക് സ്വാഗതം’ എന്നെഴുതി നയന്‍സിന്‍റെ വലിയൊരു കട്ടൌട്ടും ചിത്രീകരണത്തിനായി ഉണ്ടാക്കി സ്ഥാപിച്ചു. ഇതു കണ്ട പാവം ഗ്രാമീണര്‍ നയന്‍‌താര യഥാര്‍ത്ഥത്തില്‍ എത്തിച്ചേരുമെന്നു കരുതി ആവേശത്തിലായി. ആയിരക്കണക്കിന് ആരാധകരാണ് നയന്‍സിനെ ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയത്.

ഒടുവില്‍ നയന്‍‌താര വരാതായപ്പോള്‍ ആരാധകര്‍ പ്രശ്നകാരികളായി മാറി. ഷൂട്ടിംഗ് അവര്‍ മുടക്കി. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. നയന്‍‌താരയെ കണ്ടിട്ടേ പോകൂ എന്നായി ഗ്രാമീണര്‍. ഒടുവില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പൊലീസിനും ചിത്രീകരണ സംഘത്തിനും ഏറെ പണിപ്പെടേണ്ടി വന്നു. തുടര്‍ന്ന് വന്‍ പൊലീസ് കാവലിലാണ് ചിത്രീകരണം നടന്നത്.

എന്തായാലും യാഥാര്‍ത്ഥ്യവുമായി ഏറെ ബന്ധമുള്ള ഒരു കഥയാണല്ലോ താന്‍ സിനിമയാക്കാന്‍ പോകുന്നത് എന്നോര്‍ത്ത് നിര്‍മ്മാതാവ് സന്തോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, ഷൂട്ടിംഗ്, ആരാധകര്, രവിശങ്കരന്, മോഹന്ലാല്