തമിഴക മനസുകളെ കോരിത്തരിപ്പിക്കാന്‍ മാദക ഭാവവും ചലനങ്ങളുമായി രാഖി സാവന്തെത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും സെക്സിയായ സുന്ദരിയുടെ ആദ്യ തമിഴ് ചിത്രം വെള്ളിയാഴ്ച റിലീസാവുകയാണ്. ‘മുദ്രൈ’ എന്ന ഈ ചിത്രം രാഖിയുടെ നൃത്തരംഗം കൊണ്ടു തന്നെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
രാഖിയെ ഏറ്റവും ഗ്ലാമറസായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ശ്രീനാഥ് പറയുന്നു. “ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് രാഖിയുടെ നൃത്തരംഗത്തിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്നാണ്. ചില ക്ലോസ് അപ് ഷോട്ടുകളും ചലനങ്ങളും വള്‍ഗറാണെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ഏതാനും ചില മാറ്റങ്ങള്‍ വരുത്താനേ ഞങ്ങള്‍ തയ്യറായുള്ളൂ. ഗാനരംഗത്തിന്‍റെ 90 ശതമാനവും നിലനിര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ അതുകൊണ്ടായിരിക്കണം ‘എ’ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിധിച്ചിരിക്കുന്നത്” - സംവിധായകന്‍ വെളിപ്പെടുത്തി.
IFM
IFM
ബോളിവുഡിലെ അതികായനായ വിക്രം ഭട്ടാണ് മുദ്രൈ നിര്‍മ്മിക്കുന്നത്. ഭട്ടിന്‍റെ നിര്‍ബന്ധം മൂലമാണ് രാഖി സാവന്ത് ഒരു തമിഴ് ചിത്രത്തില്‍ ഐറ്റം നമ്പരില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറായത്. സിനിമയുടെ തുടക്കത്തില്‍ ഒരു ക്ലബ് ഡാന്‍സായാണ് ഈ ഗാനരംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ ചെയ്തിട്ടുള്ള ഏറ്റവും മാദകമായ ഗാനരംഗമാണിതെന്നാണ് രാഖി സാവന്തിന്‍റെ അഭിപ്രായം. ഗാനം ചിത്രീകരിച്ചിരിക്കുന്ന രീതിയില്‍ രാഖി സന്തുഷ്ടയാണ്.
നിതിന്‍ സത്യയും ഡാനിയല്‍ ബാലാജിയുമാണ് ഈ സിനിമയിലെ നായകന്മാര്‍. രണ്ടു കള്ളന്‍മാരായാണ് ഇവര്‍ ഇതില്‍ വേഷമിടുന്നത്. ഒരു ആക്ഷന്‍ ഡ്രാമയായ ഈ സിനിമയില്‍ വയലന്‍സ് രംഗങ്ങളും ഏറെയാണ്. ലക്‍ഷ്മി റായിയും മഞ്ജരി ഫട്നിസുമാണ് നായികമാര്‍. സംഗീതം യുവന്‍ ഷങ്കര്‍ രാജ.