ഇതെന്തൊരു പുലിവാലെന്നായിരിക്കും ബോളിവുഡ് താരം ഷിനെ അഹൂജ ഇപ്പോള്‍ ചിന്തിക്കുന്നത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് സൂപ്പര്‍താരത്തെയൊക്കെ അറസ്റ്റു ചെയ്യുക എന്നു പറഞ്ഞാല്‍...ഇതൊക്കെ ഇന്ത്യയിലല്ലാതെ വേറെ എവിടെ നടക്കും? ആര്‍ക്കാണ് സ്റ്റാറ്റസ് കൂടുതല്‍...വീട്ടു ജോലിക്കാരിക്കോ സൂപ്പര്‍സ്റ്റാറിനോ? ഇതൊന്നും മനസിലാക്കാനുള്ള സാമാന്യ ബുദ്ധി നമ്മുടെ പൊലീസിനില്ല.
ബാരി ജോണ്‍സ് സിനിമാ സ്കൂളില്‍ പഠിച്ച അഭിനയമൊന്നും പൊലീസിന്‍റെ അടുത്ത് ചെലവാകുന്നില്ല. വേലക്കാരിയെ പീഡിപ്പിച്ചതല്ലെന്നും അവരുടെ സമ്മതത്തോടെ സ്നേഹപ്രകടനം നടത്തിയതാണെന്നുമൊക്കെയുള്ള അഹൂജയുടെ വാദം ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയില്‍ കൂടി പുറത്തു കളയുകയാണ് ഏമാന്‍മാര്‍ ചെയ്തത്. ഇനി കരഞ്ഞിട്ടും കാലുപിടിച്ചിട്ടുമൊന്നും കാര്യമില്ലെന്നു മനസിലാക്കി ‘എല്ലാം ഞാന്‍ തന്നെ’ എന്ന അര്‍ത്ഥത്തില്‍ മന്ദബുദ്ധിയെപ്പോലെ തലയാട്ടേണ്ടി നിന്നു.
IFM
IFM
ഭാര്യയും മകളുമൊക്കെയുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം? ചില ദുര്‍ബല നിമിഷങ്ങളില്‍ ഇങ്ങനെ ഓരോന്നു തോന്നും. ഭാര്യയെക്കാള്‍ കൂടുതല്‍ എന്തു ചന്തമാ ആ വേലക്കാരിക്കുള്ളത്? അല്ലെങ്കില്‍..ഇതൊക്കെ ചിന്തിക്കാന്‍ എവിടെ സമയം കിട്ടുന്നു. പറഞ്ഞല്ലോ, ചില സമയത്ത് കണ്ണും കാണില്ല കാതും കേള്‍ക്കില്ല. പക്ഷേ, ഈ ദുര്‍ബലനിമിഷത്തിന്‍റെ ആനുകൂല്യം പൊലീസോ കോടതിയോ കാട്ടുന്നില്ല. എന്തൊരു ക്രൂരത!
ഷാരുഖ് ഖാന്‍റെ കസേരയില്‍ ഒരു ദിവസം ഇരിക്കണമെന്നുറപ്പിച്ചാണ് അഭിനയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഒരു ഭാണ്ഡവും പോക്കറ്റില്‍ ആയിരം രൂപയുമായി വണ്ടി കയറുമ്പോള്‍ ബോളിവുഡിലെ സര്‍വ സൂപ്പര്‍താരങ്ങളെയും മനസില്‍ പതിനായിരം തവണ വീതം പൂജിക്കുകയും ചെയ്തിരുന്നു. അതിന് ഫലമുണ്ടായി. ആദ്യം ചില മോഡല്‍ കോമാളിത്തരങ്ങള്‍ കാട്ടേണ്ടി വന്നെങ്കിലും പതിയെപ്പതിയെ പിടിച്ചു കയറി.
ഗാംഗ്‌സ്റ്റര്‍, വോ ലംഹേ തുടങ്ങിയ സിനിമകളിലൂടെ അഹൂജ കേറിയങ്ങ് താരമായി. മണിച്ചിത്രത്താഴ് ഹിന്ദിയിലെടുക്കാന്‍ ആലോചിച്ചപ്പോള്‍ സുരേഷ്ഗോപിയെപ്പോലെ മസിലു പിടിക്കുന്നൊരു നായകനെ അന്വേഷിച്ച പ്രിയദര്‍ശന് മുന്നില്‍ ഷിനെ അഹൂജ മസിലും വിടര്‍ത്തി നിന്നു. ഭൂലയ്യ ഹിറ്റായപ്പോള്‍ ബോളിവുഡ് വിളിച്ചുകൂവി...”ഇതാ അടുത്ത സൂപ്പര്‍ സ്റ്റാര്‍”.
അതിനിടെ ചില സുന്ദരി നായികമാരുമൊത്ത് പ്രണയകഥകളിലെ നായകനുമായി ഷിനെ അഹൂജ. താരത്തിനു ചുറ്റും സുന്ദരിമാര്‍ വട്ടമിട്ടു പറന്നു. അവര്‍ക്കൊന്നും സുന്ദരന്‍ പിടികൊടുത്തില്ല. ഒടുവില്‍ വീട്ടുജോലിക്കാരിയെ കണ്ടപ്പോള്‍ സര്‍വ കണ്‍ട്രോളും പോയി.
ജയിലില്‍ കിടക്കുന്നത് ബോളിവുഡ് താരങ്ങള്‍ക്ക് അത്ര പുതുമയുള്ള സംഗതിയല്ല. സഞ്ജുബാബയും സല്ലുഭായിയുമൊക്കെ എത്രതവണ കണ്ടിട്ടുള്ളതാണ് ജയിലിന്‍റെ അകത്തളങ്ങള്‍. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. പെണ്ണുകേസല്ലേ. പൊലീസുകാര്‍ക്കു മുന്നിലും കോടതിയിലുമൊക്കെ ഷിനെ അഹൂജ വിങ്ങിപ്പൊട്ടിക്കരയുന്നത് ഇക്കാര്യം ഓര്‍ത്താവും. എന്തു പറയാന്‍..ശപിക്കപ്പെട്ട ചില ദുര്‍ബലനിമിഷങ്ങള്‍...