സംവിധായകന്‍ തുളസീദാസ് ആകെ വിഷമത്തിലാണ്. അതു പിന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ദിലീപും തുളസീദാസുമായുള്ള പ്രശ്നം പൊട്ടിത്തെറിയിലെത്തിയതും മാക്ട പിളര്‍ന്നതുമൊക്കെ തുളസിക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ആദ്യം മാക്ടയ്ക്കൊപ്പം നിന്ന തുളസീദാസ് ഇപ്പോള്‍ മാക്ട വിട്ടിരിക്കുകയാണ്. മാത്രമല്ല സിനിമയില്‍ സജീവമാകാനുള്ള തീരുമാനത്തിലുമാണ്. ഇതിന്‍റെ തുടക്കമെന്നോണം രാജസേനന്‍ നായകനാകുന്ന ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’ എന്ന ചിത്രത്തില്‍ സേനനെ സഹായിക്കാന്‍ തുളസീദാസ് മുന്നില്‍ തന്നെയുണ്ട്.
തുളസീദാസിന്‍റെ സങ്കടകാലം അവസാനിച്ചു എന്ന് ഏവരും ആശ്വസിച്ചിരിക്കുമ്പോഴാണ് മറ്റൊരു വിഷമവുമായി തുളസി എത്തിയിരിക്കുന്നത്. തന്നെ നടി ഗോപിക കരയിച്ചു എന്നാണ് തുളസിയുടെ പരാതി. ഗേളി എന്ന പെണ്‍കുട്ടിയെ ഗോപിക എന്ന് പേരിട്ട് സിനിമയില്‍ അവതരിപ്പിച്ചത് തുളസീദാസാണല്ലോ. ഗോപികയ്ക്ക് ഗുരുത്വം പോരായെന്ന് ഇതിനു മുമ്പും തുളസി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ‘ഗോപിക കാരണം എന്‍റെ കണ്ണുകള്‍ തുളുമ്പിപ്പോയി’ എന്നാണ് തുളസീദാസ് പറയുന്നത്.
ഈയടുത്താണല്ലോ ഗോപിക വിവാഹിതയായത്. കല്യാണത്തിന് ഗുരുവായ തുളസീദാസിനെ ഗോപിക ക്ഷണിച്ചില്ലത്രേ. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിവാഹമെന്നും ആരെ മറന്നാലും അവര്‍ തന്നെ മറക്കാന്‍ പാടില്ലായിരുന്നുവെന്നും തുളസീദാസ് പറയുന്നു. വിവാഹക്കാര്യം അറിയിച്ചുകൊണ്ട് ഒരു കത്തയക്കുകയോ ഫോണ്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുളസി പറയുന്നു.
തുളസീദാസിനെ ക്ഷണിക്കാത്ത കാര്യം തുളസിയുടെ ഒരു സുഹൃത്ത് ഒരു ദിവസം ഗോപികയുടെ അച്ഛനോട് സൂചിപ്പിച്ചപ്പോള്‍ ‘തുളസി കല്യാണത്തിന് വരുമെന്നറിയുമ്പോള്‍ ദിലീപ് വന്നില്ലെങ്കിലോ’ എന്ന് അദ്ദേഹം മറുപടി പറഞ്ഞത്രേ. ഇക്കാര്യം കേട്ടപ്പോള്‍ തന്‍റെ കണ്ണു നിറഞ്ഞുപോയെന്ന് തുളസീദാസ് പറയുന്നു.
ഇതിനു മാത്രം എന്ത് അപരാധമാണ് താന്‍ ചെയ്തതെന്ന് തുളസീദാസ് ചോദിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ പരാതിയില്‍ അല്‍പം കാര്യമില്ലേ എന്ന് കാണിക്കും തോന്നിപ്പോകുന്നു. എന്നാല്‍, ഫലം ഇച്ഛിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യാനാണല്ലോ ഗീത പഠിപ്പിക്കുന്നത്. തുളസിയോടും കാണിക്ക് പറയാനുള്ളത് അതാണ്. നന്ദിയും ഗുരുത്വവും സിനിമാരംഗത്ത് പ്രതീക്ഷിക്കേണ്ടതില്ല.