എല്ലാവരും ഇപ്പോള്‍ ഒരു വില്ലത്തിയുടെ പരിവേഷമാണ് ക്ലോഡിയ സീസ്‌ലയ്ക്ക് നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ പ്രണയ ശലഭങ്ങളായിരുന്ന സല്‍മാന്‍ ഖാന്‍റെയും കത്രീന കൈഫിന്‍റെയും ബന്ധം തകര്‍ത്തെറിഞ്ഞ വില്ലത്തി. സല്‍മാന്‍റെ ജീവിതത്തിലേക്ക് ക്ലോഡിയ കടന്നു വന്നതാണ് സല്ലു - ക്യാറ്റ് ബന്ധം തകരാന്‍ കാരണമെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ക്ലോഡിയ നിഷേധിക്കുന്നു. താനൊരു പാവമാണെന്നാണ് ക്ലോഡിയയുടെ പക്ഷം. “സല്‍മാന്‍ ഖാന്‍ എന്‍റെ കാമുകനല്ല. അദ്ദേഹം എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. കത്രീനയാണ് സല്‍മാന്‍റെ കാമുകിയെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ യൂറോപ്പിലായിരുന്ന സമയത്താണ് സല്‍മാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത്. സല്‍മാന്‍ അഭിമുഖങ്ങളിലൂടെ അതൊക്കെ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രചരിച്ച ഇത്തരം ആരോപണങ്ങളില്‍ സത്യമില്ല” - ക്ലോഡിയ വിശദമാക്കുന്നു.
IFM
IFM
എന്നാല്‍ പാപ്പരാസികള്‍ വിടാന്‍ ഭാവമില്ല. തീയില്ലാതെ പുകയുണ്ടാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. തന്‍റെ കുടുംബാംഗങ്ങളെ വരെ സല്‍മാന്‍ എന്തിനാണ് ക്ലോഡിയയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതെന്ന് അവര്‍ ചോദിക്കുന്നു.
“സല്‍മാന്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പരിചയപ്പെടാന്‍ എന്നെ ക്ഷണിച്ചു. പക്ഷേ അപ്പോള്‍ അവിടെ കത്രീനയും ഉണ്ടായിരുന്നു. സല്ലുവും ക്യാറ്റും ചേര്‍ന്ന് എനിക്ക് നല്ല സ്വീകരണമാണ് നല്‍കിയത്” - ക്ലോഡിയ വ്യക്തമാക്കുന്നു. ജര്‍മന്‍ മോഡലും നടിയുമായ ക്ലോഡിയ ‘കര്‍മ: ക്രൈം, പാഷന്‍, റീ ഇന്‍കാര്‍നേഷന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ഇന്ത്യയിലെത്തിയത്. സല്‍മാനുമായുള്ള വിവാദത്തില്‍ അകപ്പെടാന്‍ പക്ഷേ അധിക സമയം എടുത്തില്ല. ആരോപണങ്ങള്‍ ഇത്രയും ഉയര്‍ന്നിട്ടും സല്‍മാനെ തള്ളിപ്പറയാന്‍ ക്ലോഡിയ തയ്യാറല്ല.
“സല്‍മാന്‍ ഒരു നല്ല വ്യക്തിയാണ്. സല്ലുവും അദ്ദേഹത്തിന്‍റെ പിതാവും എന്‍റെ ബോളിവുഡ് കരിയറിനാവശ്യമായ ഒട്ടേറെ ഉപദേശങ്ങള്‍ തന്നു. കത്രീനയോടൊപ്പവും ഞാന്‍ ഏറെ സമയം ചെലവിട്ടു. കത്രീന അവരുടെ കരിയറിനെക്കുറിച്ചും ഹിന്ദി എങ്ങനെ പഠിച്ചു എന്നതിനെക്കുറിച്ചുമൊക്കെ എന്നോടു പറഞ്ഞു. ഞാന്‍ കത്രീനയെ ഏറെ ബഹുമാനിക്കുന്നു.”
എന്തായാലും ബോളിവുഡില്‍ തുടരാന്‍ തന്നെയാണ് ക്ലോഡിയ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി മുംബൈയില്‍ ഒരു വീടു വാടകയ്ക്കെടുക്കാനും ഹിന്ദി പഠിക്കാനും താരം പദ്ധതിയിടുന്നു. കത്രീനയുടെ ജീവിതത്തിലെ കാര്‍മേഘം ഉടനൊന്നും മാറുന്ന ലക്ഷണമില്ലെന്ന് പാപ്പരാസികളും പറയുന്നു.