പ്രതീക്ഷിച്ച പോലെതന്നെ വീട്ടില്‍ ഭൂകമ്പമുണ്ടായി. ബന്ധുക്കളും സുഹൃത്തുക്കളും പ്രഭുദേവ - നയന്‍സ് ബന്ധത്തിനെതിരെ തിരിഞ്ഞു. ഭാര്യ റംലത്തും അടുത്ത സുഹൃത്തുക്കളും ഈ പ്രശ്നത്തില്‍ ഇടപെടാന്‍ രജനീകാന്തിനോട് നിര്‍ബന്ധിച്ചു. രജനീകാന്ത് ഉടന്‍ തന്നെ പ്രഭുദേവയോടും നയന്‍സിനോടും തന്നെ വീട്ടില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഭാര്യ റംലത്തും പ്രഭുദേവയും നയന്‍സും രജനിയുടെ വീട്ടിലെത്തി.
PRO
PRO
നയന്‍സിനോട് രജനി ഉപദേശിച്ചു: ‘പ്രണയം തെറ്റൊന്നുമല്ല. എന്നാല്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. പ്രഭുദേവയുടെ ജീവിതത്തില്‍ നീ കടന്നുവന്നതിനാല്‍ മറ്റൊരു പെണ്ണിന്റെ ജീവിതമാണ് നീ നശിപ്പിക്കുന്നത്’.
നയന്‍സിന് അതിനൊരു മറുപടി ഉണ്ടായിരുന്നു: ‘ഇക്കാര്യം ദയവായി പ്രഭുദേവയോട് പറയൂ, സാര്‍. എന്നെ ഫോണ്‍ ചെയ്യരുതെന്നും പറയൂ. ഞാന്‍ ഈ ബന്ധം ഉപേക്ഷിച്ചേക്കാം’. നയന്‍സിനോട് ഉപദേശിച്ച് കാര്യമില്ലെന്ന് കണ്ട രജനി തുടര്‍ന്ന് പ്രഭുദേവയോടായി ഉപദേശം.
ഉപദേശം കേട്ട് അല്‍പനേരം മൌനം അവലംബിച്ച് പ്രഭുദേവ പറഞ്ഞു: ‘സാര്‍, ഇത് സിനിമാക്കഥയല്ല. നയന്‍താരയാണ് എനിക്കെല്ലാം. നയന്‍താരയുടെ കൂടെയുള്ള ജീവിതമാണ് എന്റെ സ്വപ്നം. എന്റെ മകന്‍ മരിച്ച സമയത്ത് നയന്‍താരയായിരുന്നു എന്റെ ഏക ആശ്വാസം. എല്ലാം ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. ഇതില്‍ ഉപദേശിക്കാന്‍ ഇനി ഒന്നുമില്ല’. തന്റെ ശ്രമം പരാജയമടഞ്ഞു എന്ന് മനസിലാക്കിയ രജനി പിന്നെ ഒന്നും സംസാരിച്ചില്ല.
തുടര്‍ന്നാണ് ഹൈദരാബാദില്‍ വച്ച് ഇരുവരും വിവാഹിതരായത്. ഫോണ്‍ വഴി ബന്ധപ്പെട്ട് വിവാഹക്കാര്യം ആരാഞ്ഞെങ്കിലും നയന്‍താരയും പ്രഭുദേവയും നിഷേധിക്കുകയാണ്. നമുക്ക് കാത്തിരിക്കാം. അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ കാര്യം കണ്‍ഫേം ആവും!