കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നയന്‍സ് - പ്രഭുദേവ കല്യാണവിശേഷങ്ങള്‍ (Nayanthara Marriage | Prabhu deva marriage | Prabhu Deva Nayanthara Marriage)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
കല്യാണക്കാര്യം മറച്ചുവയ്ക്കാതെ വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമുണ്ടെന്നും തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും നയന്‍‌താര പറയുന്നുണ്ടെങ്കിലും കോടമ്പാക്കം അടക്കം പറയുന്നത് മറ്റൊന്നാണ്. പ്രഭുദേവ - നയന്‍‌താര കല്യാണവിശേഷങ്ങളുമായാണ് ഒരു പ്രശസ്ത ഒരു തമിഴ് വാരിക ഈ ലക്കം പുറത്തിറക്കിയിരിക്കുന്നത്. നയനുമായുള്ള ബന്ധത്താല്‍ പ്രഭുദേവയുടെ കുടുംബം തകരുന്നത് തടയാന്‍ സാക്ഷാല്‍ രജനീകാന്ത് പോലും ഈ വിഷയത്തില്‍ ഇടപെട്ടുവെന്ന് വാരിക പറയുന്നു.
നയന്‍‌താര
PROPRO

വാരികയുടെ റിപ്പോര്‍ട്ടില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

“കൂടെ അഭിനയിക്കുന്ന എല്ലാവരുമായും അടുത്തിടപഴകുന്ന പ്രകൃതക്കാരിയാണ് നയന്‍‌താര. അതുകൊണ്ടു തന്നെയാണ് ചിമ്പു, ധനുഷ്, വിശാല്‍ എന്നിവരുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകള്‍ കോടമ്പാക്കത്തില്‍ അലയടിച്ചത്. ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ മാത്രമാണ് സഹപ്രവര്‍ത്തകരുമായി നയന്‍സ് ഇടപഴകാറുള്ളുവെത്രെ. ഷൂട്ടിംഗ് അവസാനിച്ചാല്‍ ബന്ധവും അവസാനിച്ചു. എന്നാല്‍ പ്രഭുദേവയുടെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്.”

“വില്ല് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പ്രഭുദേവയും നയന്‍സും അടുത്തിടപഴകുന്നത്. തന്റെ പഴയ പ്രണയബന്ധങ്ങള്‍ സമ്മാനിച്ച കയ്പ്പേറിയ അനുഭവങ്ങളെ പറ്റി പ്രഭുദേവയോട് പറഞ്ഞ് കരയുമായിരുന്നു നയന്‍സ്. പിന്നെപ്പിന്നെ പ്രഭുദേവയുടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങി നയന്‍സ്. പ്രഭുദേവയും നയന്‍സും നല്ല കൂട്ടുകാരാണ് എന്നറിയാവുന്നതിനാല്‍ പ്രഭുദേവയുടെ ഭാര്യ റം‌ലത് ഇതിന് സമ്മതിക്കുകയും ചെയ്തു. പ്രഭുദേവയുടെ മകന്‍ മരിച്ചപ്പോള്‍ ശവമടക്ക് കഴിയുന്നതുവരെ പ്രഭുദേവയോടൊപ്പം നയന്‍സ് ഉണ്ടായിരുന്നു.”

ദിവസം കുറേ കടന്നുപോയപ്പോള്‍ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി ഇരുവരും. ‘നമുക്ക് കല്യാണം കഴിച്ചാലെന്താ?’ എന്ന് പ്രഭുദേവ ചോദിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ‘നിങ്ങള്‍ക്കൊരു കുടുംബം ഇല്ലേ’ എന്ന് നയന്‍സ് മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. എന്തായാലും ഇനിയൊരിക്കലും പിരിയാന്‍ കഴിയാത്ത വിധം മനസുകള്‍ ഒന്നായതിനാല്‍ വീട്ടില്‍ ഇക്കാര്യം അറിയിക്കാന്‍ പ്രഭുദേവ തീരുമാനിച്ചു.

അടുത്ത താളില്‍ വായിക്കുക, “സൂപ്പര്‍ സ്റ്റാര്‍ രജനി ഇടപെട്ടപ്പോള്‍”
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, നയന്താര, താരവിവാഹം, രഹസ്യവിവാഹം, പ്രഭുദേവ, തമിഴ് സിനിമ, റംലത്, രജനീകാന്ത്, നയന് താര