ബോളിവുഡ് സുന്ദരി സോനം കപൂര്‍ ആഹ്ലാദവതിയാണ്. തന്‍റെ ഇരുപത്തിനാലാം പിറന്നാളിന് അത്യപൂര്‍വമായ ഒരു സമ്മാനമാണ് നടിയെ തേടിയെത്തിയത്. ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍’ എന്ന ഹോളിവുഡ് മാഗസിനില്‍ സോനം കപൂറിനെ പറ്റി പരാമര്‍ശവും ചിത്രവും വന്നിരിക്കുന്നു. ഏഷ്യയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പിലാണ് സോനം കപൂര്‍ ബോളിവുഡിന്‍റെ മുഖമായി മാറിയത്.
IFM
IFM
സാവരിയ, ഡെല്‍ഹി - 6 എന്നീ സിനിമകളിലൂടെ യുവത്വത്തിന്‍റെ പ്രസരിപ്പുമായി ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സോനത്തിന് ഈ അംഗീകാരം വിശ്വസിക്കാനാവുന്നില്ല. “കരിയറിന്‍റെ തുടക്കത്തില്‍ തന്നെയാണ് എനിക്ക് ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത്. ഇത് എനിക്ക് മാത്രമായുള്ള ഒരു അംഗീകാരമായി കരുതുന്നില്ല. ഏഷ്യയിലെ പ്രതിഭകളുടെ പ്രതിനിധിയയാണ് ഞാന്‍ മാഗസിനില്‍ ഇടം നേടിയത്. എന്തയാലും ഞാന്‍ വളരെ സന്തോഷവതിയാണ്” - സോനം പറയുന്നു.
“ദി നെക്സ്റ്റ് ജനറേഷന്‍ ഓഫ് ലീഡേഴ്സ് ഇന്‍ ദി റാപിഡ്‌ലി ഇവോള്‍വിങ് ഏഷ്യന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്ടര്‍’ എന്ന ലേഖനത്തിലാണ് സോനം കപൂറിനെപ്പറ്റിയുള്ള പരാമര്‍ശമുള്ളത്. സോനത്തെക്കുറിച്ച് ഒരു പ്രത്യേക വിഭാഗം തന്നെ ഈ ലേഖനത്തിലുണ്ട്. ബ്ലാക്ക് എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് സോനം സിനിമാ രംഗത്തെത്തിയതെന്ന് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.
ഹോളിവുഡ് മാഗസിനില്‍ സ്ഥാനം പിടിച്ചതിനു പിന്നാലെ സോനത്തെ തേടി ഹോളിവുഡില്‍ നിന്ന് ഓഫറുകളും എത്തിയേക്കുമെന്നാണ് ബോളിവുഡ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹോളിവുഡില്‍ നിന്ന് ഏതു കൊലകൊമ്പന്‍ വിളിച്ചാലും, തിരക്കഥ വായിച്ചു നോക്കിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് സോനം പറയുന്നു.