കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » രഞ്ജിത് വീണ്ടും അപ്രത്യക്ഷനായി! (Renjith continues retracting)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
തിരക്കഥാകാരന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും പൊന്നിന്‍ വിലയുള്ള വ്യക്തിയാണ് രഞ്ജിത്. അതിനിടെ അഭിനയത്തിലും ഒരു കൈ നോക്കുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. എന്നാല്‍ സംവിധായകനെന്നോ തിരക്കഥാകൃത്തെന്നോ നടനെന്നോ നിര്‍മ്മാതാവെന്നോ ഒന്നുമല്ല, മലയാള സിനിമയിലെ ഏറ്റവും വലിയ ‘പിന്‍‌മാറ്റക്കാരന്‍’ എന്ന പേര് നേടാനാണ് ഈയിടെയായി രഞ്ജിത് ആഗ്രഹിക്കുന്നത്.

ഗുല്‍‌മോഹറിലെ മികച്ച അഭിനയം കണ്ടാണ് മലയാള സിനിമയിലെ അതികായനായ ജോഷി തന്‍റെ പുതിയ ചിത്രമായ റോബിന്‍‌ഹുഡില്‍ ഒരു വേഷം ചെയ്യാന്‍ രഞ്ജിത്തിനെ ക്ഷണിച്ചത്. ക്ഷണം വന്നയുടന്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പൃഥ്വിരാജിനോടൊപ്പം നായകതുല്യമായ കഥാപാത്രമായിരുന്നു റോബിന്‍‌ഹുഡില്‍ രഞ്ജിത്തിന് അഭിനയിക്കേണ്ടത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആ പ്രൊജക്ടില്‍ നിന്ന് രഞ്ജിത് പിന്‍‌മാറി.

താന്‍ സംവിധാനം ചെയ്യുന്ന ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതു കൊണ്ടാണ് ഈ പിന്‍‌മാറ്റമെന്ന് രഞ്ജിത് പറയുന്നുണ്ടെങ്കിലും അത് വ്യക്തമായ ഒരു ന്യായീകരണമായില്ല. ഇപ്പോഴിതാ മറ്റൊരു പ്രൊജക്ടില്‍ നിന്നും പിന്‍‌മാറിക്കൊണ്ട് രഞ്ജിത് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു.

ജയരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ലൌഡ് സ്പീക്കറിന്‍റെ തിരക്കഥ രചിക്കാമെന്ന് രഞ്ജിത് സമ്മതിച്ചിരുന്നു. ജോണി വാക്കറിന് ശേഷം മമ്മൂട്ടി - രഞ്ജിത് - ജയരാജ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയും എങ്ങും പരന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്‍റെ തിരക്കഥ സംവിധായകന്‍ ജയരാജ് തന്നെ രചിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നു. അതെ ഈ പ്രൊജക്ടില്‍ നിന്നും രഞ്ജിത് പിന്‍‌മാറുകയാണ് ഉണ്ടായതെന്നാണ് സൂചന.

പാലേരി മാണിക്യം, കേരളാ കഫേ എന്നീ സിനിമകളുടെ തിരക്കുള്ളതു കൊണ്ടാണ് മുന്‍പ് ഏറ്റെടുത്തിട്ടുള്ള പല പ്രൊജക്ടുകളും ഒഴിവാക്കുന്നതെന്ന് രഞ്ജിത് ക്യാമ്പ് വിശദീകരണം നല്‍കിയേക്കാം. എന്നാല്‍, ഈ പ്രൊജക്ടുകളൊക്കെ ഏറ്റെടുക്കുന്നതിനു മുമ്പ് ഇതൊക്കെ ആലോചിക്കേണ്ടതല്ലേ സഖാവേ എന്നതു കാണിയുടെ മറുചോദ്യം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രഞ്ജിത്, കാണി, തിരക്കഥ, എന് ആര് സഞ്ജീവ്, മമ്മൂട്ടി, ജയരാജ്