കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നയന്‍‌താര - പ്രഭുദേവ രഹസ്യവിവാഹം? (Prabhudeva secretly weds Nayanthara?)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
നയന്‍ താര
PROPRO
നടനും സംവിധായകനുമായ പ്രഭുദേവയും നയന്‍‌താരയും ഹൈദരാബാദില്‍ വച്ച് രഹസ്യവിവാഹം ചെയ്തതായി തമിഴ് പ്രസിദ്ധീകരണങ്ങള്‍. ശനിയാഴ്ചയിറങ്ങിയ പത്രമാഗസിനുകളിലാണ് ഈ വിവരമുള്ളത്. വെബ്‌സൈറ്റുകളും ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നു.

എന്നാല്‍ രഹസ്യവിവാഹത്തെ പറ്റി എന്തെങ്കിലും പറയാന്‍ പ്രഭുദേവ തയ്യാറായിട്ടില്ല. നയന്‍‌താരയാവട്ടെ, ഈ വാര്‍ത്ത നിഷേധിച്ചിട്ടുമുണ്ട്. താന്‍ വിവാഹം ചെയ്യുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും വിവാഹക്കാര്യം ഒളിച്ചുവയ്ക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും മാനേജര്‍ മൂലം നയന്‍‌താര മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

ശരത്‌കുമാര്‍ അഭിനയിച്ച “അയ്യാ” എന്ന സിനിമയിലൂടെയാണ് നയന്‍ തമിഴില്‍ എത്തുന്നത്. അടുത്ത പടത്തില്‍ സൂപ്പര്‍‌സ്റ്റാര്‍ രജനിയുടെ നായികയാവുകയും ചെയ്തു. തുടര്‍ന്ന് ചിമ്പുവിനോടൊപ്പം “വല്ലവന്‍” എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നയനെ പറ്റിയുള്ള ആദ്യ ഗോസിപ്പ് തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നത്. നയന്റെ ചില ‘രസികന്‍’ പടങ്ങള്‍ ചിമ്പു നെറ്റില്‍ അപ്‌ലോഡുചെയ്തപ്പോള്‍ ഇരുവരും പിരിഞ്ഞു

തുടര്‍ന്നങ്ങോട്ട് ഗോസിപ്പുകളുടെ പ്രളയമായിരുന്നു. എസ്.ജെ. സൂര്യ, വിശാല്‍, നാഗാര്‍ജ്ജുന തുടങ്ങിയ ഒരുപിടി താരങ്ങള്‍ നയന്റെ ഗോസിപ്പ് നായകന്മാരായി. പ്രഭുദേവയാണ് ഏറ്റവും പുതിയ നായകന്‍. വിജയ് നായകനായി അഭിനയിച്ച് “വില്ല്” എന്ന സിനിമയുടെ സംവിധായകന്‍ പ്രഭുദേവയായിരുന്നു. നയനായിരുന്നു നായിക. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതെന്ന് കോടമ്പാക്കം അടക്കം പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഇരുവരും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇതെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതു തന്റെ സ്വകാര്യ വിഷയമാണെന്നും അതെപ്പറ്റി പറയാന്‍ താല്‍‌പര്യമില്ലെന്നുമാണ് പ്രഭുദേവ പ്രതികരിച്ചത്. അതിനു ശേഷം, ബോഡിഗാര്‍ഡ് എന്ന മലയാള ചിത്രത്തില്‍ നയന്‍താരയെ നൃത്തം പരിശീലിപ്പിക്കാന്‍ വേണ്ടി പ്രഭുദേവ കേരളത്തിലെത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഇതിനിടയിലാണ് നയനും പ്രഭുദേവയും രഹസ്യവിവാഹം കഴിച്ചതായുള്ള വാര്‍ത്ത പ്രചരിക്കുന്നത്. പ്രഭുദേവയുടെ അടുത്ത കൂട്ടുകാര്‍ ഇത് സത്യമാണെന്നാണ് പറയുന്നത്. പ്രഭുദേവയുടെ പിതാവ് ഈ വിവാഹത്തിന് എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ലെന്നും അവര്‍ പറയുന്നു. ആദ്യഭാര്യയെ പ്രഭുദേവ ഒഴിവാക്കണം എന്ന ഒരു നിബന്ധനമാത്രമാണ് പിതാവ് മുന്നോട്ട് വച്ചതത്രേ. നയനോടൊപ്പമാണ് പ്രഭുദേവ ഇപ്പോള്‍ താമസിക്കുന്നതെന്നും ചിലര്‍ പറയുന്നുണ്ട്.

പ്രഭുദേവ തന്റെ നൃത്തസംഘത്തിലുണ്ടായിരുന്ന റം‌ലത്ത് എന്ന നര്‍ത്തകിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 1986ല്‍ വിവാഹം നടന്നെങ്കിലും പത്തുവര്‍ഷം കഴിഞ്ഞാണ് വിവാഹത്തെ പറ്റി ഔദ്യോഗികമായി പ്രഭുദേവ മാധ്യമങ്ങളെ അറിയിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. ഇതില്‍ മൂത്തകുട്ടി ക്യാന്‍സര്‍ ബാധിച്ച് അടുത്തിടെ മരണമടയുകയുണ്ടായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രഭുദേവ, നയന്താര, നയന്താര, രഹസ്യവിവാഹം, താരവിവാഹം, ഗോസിപ്പ്, ഗോസ്സിപ്പ്, കോളിവുഡ്