കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » അടൂരിന്‍റേതു സിനിമയല്ല, സീരിയല്‍: ടി വി ചന്ദ്രന്‍ (Adoor's cinema is not a feature film, it's a serial: chandran)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ജൂറിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍ ടി വി ചന്ദ്രന്‍ രംഗത്തെത്തി. ഇത്തവണ സിനിമയ്ക്കല്ല, സീരിയലിനാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി മലയാളം പോലൊരു സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും ജൂറി അധ്യക്ഷന്‍ ഗിരീഷ് കാസറവള്ളിക്ക് കഴിയില്ലെന്നും അടൂര്‍ പറഞ്ഞു.

ഒരു ടി വി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ടി വി ചന്ദ്രന്‍ കത്തിക്കയറിയത്. ഇതോടെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വന്‍ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്.

സര്‍ക്കാരിനും അവാര്‍ഡ് ജൂറിക്കും അടൂര്‍ ഗോപാലകൃഷ്ണനെ ഭയമാണെന്ന് ഈ അവാര്‍ഡ് നിര്‍ണയത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. അടൂരിന്‍റെ ഒരു പെണ്ണും രണ്ടാണും ഒരു സിനിമയായി കണക്കാക്കാനാവില്ല. മൂന്നോ നാലോ ഭാഗങ്ങള്‍ ഉള്ള ഒരു സീരിയല്‍ പോലെയാണത്. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ ഒന്നാം ഭാഗം ഉണ്ടായിരുന്നു. അന്ന് അവാര്‍ഡൊന്നും കിട്ടിയില്ല. അവാര്‍ഡ് കിട്ടാത്തതിനാല്‍ അടൂരിന്‍റെ ഭാഗത്തുനിന്ന് ഏറെ പരാതികളും ഉയര്‍ന്നതായി ഓര്‍ക്കുന്നു.

ഇത്തവണയും അടൂരിന് അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്ന് സര്‍ക്കാരും കരുതിയിരിക്കാം. നാലോ അഞ്ചോ ലക്ഷം മുടക്കിയാണ് അടൂര്‍ ഒരു പെണ്ണും രണ്ടാണും നിര്‍മ്മിച്ചത്. ആ തുക അവാര്‍ഡിലൂടെ ലഭിക്കുകയും ചെയ്തു. അടുത്ത തവണ, രണ്ടര പെണ്ണും ഒന്നേകാല്‍ ആണും എന്നൊരു ചിത്രവുമായി അടൂര്‍ രംഗത്തെത്തിയാലും അത്ഭുതപ്പെടാനില്ലെന്നും ടി വി ചന്ദ്രന്‍ പരിഹസിച്ചു.

തന്‍റെ ചിത്രത്തിന് അവാര്‍ഡ് കിട്ടുമ്പോള്‍ നല്ല ജൂറിയും, കിട്ടാതിരിക്കുമ്പോള്‍ മോശം ജൂറിയും എന്നതാണ് അടൂരിന്‍റെ നിലപാട്. കഴിഞ്ഞ തവണ നാലു പെണ്ണുങ്ങള്‍ക്ക് അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ ആ ജൂറിക്ക് ലോക സിനിമാ പരിചയം ഇല്ല എന്നാണ് അടൂര്‍ പറഞ്ഞത്. അതായത് ജാനു ബറുവയ്ക്ക് ലോക സിനിമയെക്കുറിച്ച് ബോധമില്ല എന്ന്. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചു. ഈ ജൂറി ലോക സിനിമയെക്കുറിച്ച് ജ്ഞാനമുള്ളതാകുകയും ചെയ്തു.
PROPRO

സ്ത്രീകളുടെ അകാരണമായ ഭയത്തെക്കുറിച്ചാണ് തന്‍റെ ഭൂമി മലയാളം എന്ന സിനിമ. എന്നാല്‍ ഇപ്പോള്‍ പുരുഷന്‍‌മാര്‍ക്കും ഭയമുണ്ടന്നു മനസിലായി. അടൂരിന്‍റെ ചിത്രങ്ങള്‍ മത്സരത്തിനു വരുമ്പോള്‍ സര്‍ക്കാരിനും, പി ആര്‍ ഡിക്കുമൊക്കെ ഒരു വെപ്രാളമാണ്. എന്താണ് അതിന്‍റെ രഹസ്യം എന്നറിയില്ല. ബാബു പോളിനെപ്പോലെ ആരെങ്കിലും സര്‍വീസ് സ്റ്റോറി എഴുതുമ്പോള്‍ മാത്രമേ ആ രഹസ്യം പുറത്തു വരൂ. ലാലിനും പ്രിയങ്കയ്ക്കും ലഭിച്ച അവാര്‍ഡിനെ സ്വാഗതം ചെയ്യുന്നതായും ടി വി ചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ടി വി ചന്ദ്രന്‍റെ ആരോപണങ്ങളോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് അടൂര്‍‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ടി വി ചന്ദ്രന്, അടൂര്, പ്രിയങ്ക, മമ്മൂട്ടി, സുരേഷ് ഗോപി