കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ഭാര്യ ഒരു ചിന്താവിഷയം (‘bharya' a matter of concern)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതോടെ ചിലയിടങ്ങളില്‍ നിന്ന് വിവാദപ്പുക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. താന്‍ മികച്ച നടിക്കുള്ള അവാര്‍ഡാണ് പ്രതീക്ഷിച്ചതെന്ന് പറഞ്ഞ് പ്രവീണയാണ് ആദ്യ വെടി പൊട്ടിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബീനാ പോളിന് എഡിറ്റിംഗിനുള്ള അവാര്‍ഡ് നല്‍കിയതാണ് മറ്റൊരു വിവാദം.

എന്നാല്‍ ഇവയ്ക്കൊക്കെ സമാന്തരമായി ‘ഇന്നത്തെ ചിന്താവിഷയ’ത്തിനു ലഭിച്ച അവാര്‍ഡും വിവാദത്തിലേക്ക് നീങ്ങുകയാണ്. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനാണ് ചിന്താവിഷയത്തിന് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ അവാര്‍ഡില്‍ ജൂറി നീതികേടാണ് കാട്ടിയതെന്ന് ആരോപിച്ച് ‘വെറുതെ ഒരു ഭാര്യ’യുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

വെറുതെ ഒരു ഭാര്യയുടെ നിര്‍മ്മാതാവ് സലാഹുദ്ദീന്‍ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. വെറുതെ ഒരു ഭാര്യയെക്കാള്‍ എന്തു മികവാണ് ഇന്നത്തെ ചിന്താവിഷയത്തിന് ജൂറിയംഗങ്ങള്‍ കണ്ടതെന്ന് മനസിലാകുന്നില്ലെന്ന് സലാഹുദ്ദീന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വിജയമായ സിനിമയാണ് വെറുതെ ഒരു ഭാര്യ. ആ സിനിമ കൈകാര്യം ചെയ്ത വിഷയത്തെക്കുറിച്ച് എങ്ങുനിന്നും പ്രശംസകളും ലഭിച്ചു. മികച്ച ഒരു സന്ദേശം പകര്‍ന്നു നല്‍കുന്ന ചിത്രം കൂടിയായിരുന്നു ആ സിനിമ. എന്നിട്ടും സംസ്ഥാന അവാര്‍ഡില്‍ വെറുതെ ഒരു ഭാര്യ അവഗണിക്കപ്പെട്ടതില്‍ ഏറെ വേദനയുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.
PROPRO

കുരുക്ഷേത്ര, മാടമ്പി, തിരക്കഥ തുടങ്ങിയ സിനിമകളും ഈ അവാര്‍ഡിന് അര്‍ഹമായിരുന്നു എന്നാണ് പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായങ്ങള്‍. ശരാശരി വിജയം മാത്രം നേടിയ, കുടുംബസദസുകളില്‍ പോലും അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഇന്നത്തെ ചിന്താവിഷയത്തിന് അവാര്‍ഡു നല്‍കിയതിലുള്ള അമര്‍ഷം സിനിമാ രംഗത്തെ പല പ്രമുഖരും മറച്ചുവച്ചില്ല. എന്തായാലും വരും നാളുകളില്‍ ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിന് ലഭിച്ച പുരസ്കാരം ഒരു ചിന്താവിഷയമായി മാറുമെന്നാണ് കാണിയുടെ പ്രതീക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാണി, ഇന്നത്തെ ചിന്താവിഷയം, പുരസ്കാരം, സത്യന് അന്തിക്കാട്