കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ആഷിനെ ശകാരിക്കാനും ഒരു സംവിധായകന്‍ ? (Vipul expressed displeasure on 'Bachan bahu' ?)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ബോളിവുഡ് സൌന്ദര്യ റാണിയും ‘ബച്ചന്‍ ബഹു”വുമായ ആഷിനെ ശകാരിക്കാന്‍ മാത്രം എതെങ്കിലും സംവിധായകന്‍ വളര്‍ന്നിട്ടുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ രഹസ്യമായി പ്രചരിക്കുന്ന വാര്‍ത്ത.

‘ആക്ഷന്‍ റീപ്ലേ’യുടെ സെറ്റില്‍ വച്ച് സംവിധായകന്‍ വിപുല്‍ ഷാ ആഷിനോട് തട്ടിക്കയറി എന്നാണ് സംസാരം. കാരണം മറ്റൊന്നുമല്ല ആഷിന്‍റെ ഒരുക്കം കാരണം ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്ക് നീളം കുറയുന്നത് തന്നെ.

അടുത്തകാലത്തായി, ഐശ്വര്യ സെറ്റില്‍ എത്തുന്നത് തന്നെ താമസിച്ചാണത്രേ. വന്നാലോ? മേക്കപ്പും വസ്ത്രമൊരുക്കലും മുടിയഴക് നോക്കലുമായി മണിക്കൂറുകളോളം ഒരുക്കം തന്നെയായിരിക്കുമെന്നാണ് സെറ്റിലുള്ള ചിലര്‍ പറയുന്നത്. കാത്തിരുന്ന് സെറ്റ് ഒന്നടങ്കം മുഷിയുമ്പോഴായിരിക്കും ആഷ് രംഗപ്രവേശം ചെയ്യുക.

ഷൂട്ടിംഗില്‍ കൃത്യത വേണമെന്ന നിര്‍ബന്ധക്കാരനാണ് വിപുല്‍. എന്നാല്‍, അദ്ദേഹം ഈ അതൃപ്തി ആഷിന്‍റെ മുഖത്ത് നോക്കി തുറന്ന് പറയുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ, ഒരു ദിവസം അത് നടന്നു.

സാധാരണപോലെ ഒരുങ്ങാനായി മണിക്കൂറുകള്‍ ചെലവിട്ട് ആഷ് സെറ്റിലെത്തി. വിപുല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് അന്ന് ഷൂട്ട് ചെയ്തത്. അതിനുശേഷം പാക്കപ്പ് പറഞ്ഞപ്പോള്‍ ആഷിന് അത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ അത് വിപുലിനോട് ചോദിക്കുകയും ചെയ്തു. ‘നമ്മുടെ സെറ്റില്‍ എല്ലാവരും കൃത്യ സമയത്ത് വരുന്നവരും പോകുന്നവരുമാണല്ലോ’ എന്ന വിപുലിന്‍റെ മറുപടി ആഷിന് മുഖത്ത് അടി കിട്ടിയപോലെയായി പോയത്രേ.

എന്തായാലും ഇക്കഥയൊക്കെ വിപുല്‍ നിഷേധിച്ചു എന്ന് മാത്രമല്ല ആഷ് തന്‍റെ സിനിമയ്ക്ക് വേണ്ടി ദിനവും 15 മണിക്കൂറെങ്കിലും പണിയെടുക്കുന്നു എന്നും വിപുല്‍ കൂട്ടിച്ചേര്‍ത്തു. സത്യമെന്തായാലും ആഷിന്‍റെ ആക്ഷന്‍ റീപ്ലേ ആയെന്നാണ് ബോളിവുഡ് സംസാരം!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ആഷ്, ഐശ്വര്യ റായ്, ബച്ചന് ബഹു, വിപുല് ഷാ, ആക്ഷന് റീ പ്ലേ, ഗോസിപ്, ബോളിവുഡ്