ബോളിവുഡ് സൂപ്പര്‍താരങ്ങളായ സെയ്ഫ് അലി ഖാനും വിവേക് ഒബ്‌റോയിയും അമേരിക്കയില്‍ പൊലീസ് പിടിയിലായി. അലക്‍ഷ്യമായി കാറോടിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍, ഇതൊരു സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ വിട്ടയച്ചു.
IFM
IFM
റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ‘ഖുര്‍ബാന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് സെയ്‌ഫും വിവേകും ഷൂട്ടിംഗ് യൂണിറ്റിനൊപ്പം ന്യൂയോര്‍ക്കിലെത്തിയത്. ന്യൂയോര്‍ക്കിലെ ഒരു കുന്നിന്‍പ്രദേശത്തായിരുന്നു ചിത്രീകരണം.
സെയ്ഫും വിവേകും ഒരു കാറില്‍ പാഞ്ഞു വരുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്. ആ രംഗത്തിന്‍റെ തന്നെ ഒട്ടേറെ ഷോട്ടുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു. ലോംഗ് ഷോട്ടുകളായതിനാല്‍ ഷൂട്ടിംഗ് യൂണിറ്റ് വളരെ ദൂരെയായിരുന്നു. ഏറെ നേരമായി രണ്ടു യുവാക്കള്‍ അലക്‍ഷ്യമായി കാറോടിക്കുന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി. അവര്‍ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസെത്തി കാര്‍ തടഞ്ഞു നിര്‍ത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
തങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമാ നടന്‍മാരാണെന്നും ഇതു ഷൂട്ടിംഗാണെന്നുമൊക്കെ പൊലീസുകാരോട് പറഞ്ഞെങ്കിലും അവര്‍ക്കു വിശ്വാസമായില്ല. ഷൂട്ടിംഗ് യൂണിറ്റിലെ ആളുകള്‍ രംഗത്തെത്തി സംഭവം വിശദീകരിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ എല്ലാ രേഖകളും കാണിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് സെയ്‌ഫിനെയും വിവേകിനെയും പൊലീസ് മോചിപ്പിച്ചത്.