കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കത്രീനയെ ആരോ പിന്തുടരുന്നു (someone follows Katrina)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
മാലാഖയുടെ മുഖമുള്ള ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഇപ്പോള്‍ മാധ്യമങ്ങളുടെയും പ്രിയ സുന്ദരി ആയിരിക്കുകയാണ്. കത്രിയും സല്ലുവും പിണങ്ങിയെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കവെ ഇപ്പോള്‍ കത്രിയെ ആരോ പിന്തുടരുന്നു എന്ന വാര്‍ത്തയും മാധ്യമ പ്രചാരം നേടുന്നു.

കത്രീന അറിയാതെ ഒരു വില്ലന്‍ അവരെ പിന്തുടരുകയാണത്രേ. ആരിലും സംശയമുണ്ടാക്കാതെ നടിയുടെ വീടിനു പുറത്ത് ദിവസങ്ങളോളം ചുറ്റിത്തിരിഞ്ഞ ഇയാള്‍ ഒരു ദിവസം വീടിനകത്തും എത്തി.

വീടിനു ചുറ്റും സൂക്ഷ്‌മ ദൃഷ്ടിയുമായി കറങ്ങിയ ഇയാള്‍ ഒരു ദിവസം വെളുപ്പിന് സെക്യൂരിറ്റികള്‍ കണ്ണുചിമ്മിയ സമയത്ത് കാര്യം സാധിച്ചു. ഗേറ്റ് കടന്ന് നടിയുടെ വീട്ട് വാതിലില്‍ എത്തിയ ഇയാള്‍ വീട്ടു ജോലിക്കാരന്‍റെ കൈയ്യിലാണ് ചെന്നുപെട്ടത്.

എന്നാല്‍, തെല്ലും കൂസാത്ത അജ്ഞാതന്‍, താന്‍ കത്രി വിളിച്ചിട്ടു വന്നതാണെന്ന് തട്ടിവിട്ടു. ഇത് പക്ഷേ ജോലിക്കാരന് അത്ര ദഹിച്ചില്ല. അയാള്‍ നടിയുടെ ബിസിനസ് മാനേജരെ വിവരം ധരിപ്പിച്ചു. ഇയാളോട് പിന്നീട് വരാന്‍ മാനേജര്‍ പറയുകയും ചെയ്തു.

തന്‍റെ രണ്ടാം വരവിലും അജ്ഞാതന് കത്രീനയെ കാണാന്‍ സാധിച്ചില്ല. കത്രീന വീട്ടില്‍ ഇല്ലായിരുന്നു എങ്കിലും ബിസിനസ് മാനേജര്‍ അയാളെ കണ്ടു. ആളുടെ ഭാവം അത്ര പന്തിയല്ലെന്ന് കണ്ട മാനേജര്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. പൊലീസ് ഇയാള്‍ക്ക് ശക്തമായ താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

എന്തായാലും റസിഡന്‍റ്സ് അസോസിയേഷന് പരാതി നല്‍കിയതിലൂടെ വീടിനുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കത്രീനയ്ക്ക് കഴിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കത്രീന, സല്ലു, സല്മാന്, അസിന്, ലണ്ടന് ഡ്രീംസ്