കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കത്രീന വീണ്ടും സെക്സിയസ്റ്റ് ? (English Title- Katrina continues to be Sexiest alive?)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ബോളിവുഡില്‍ ചുറ്റിത്തിരിയുന്ന വാര്‍ത്തകളെ വിശ്വസിക്കാനാവുമെങ്കില്‍ സെക്സ് അപ്പീലിന്‍റെ കാര്യത്തില്‍ തന്നെ പിന്തള്ളാന്‍ ആരുമില്ല എന്ന് കത്രീന കൈഫ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ ജീവിച്ചിരിക്കുന്ന സെക്സിയസ്റ്റ് വനിത’ എന്ന വിശേഷണം കത്രീന സ്വന്തമാക്കുമെന്നാണ് പുതിയ വാര്‍ത്ത.

എഫ്‌എച്ച്‌എം ഇന്ത്യ മാഗസിന്‍റെ ‘സെക്സിയസ്റ്റ് വുമണ്‍ എലൈവ്’ എന്ന ബഹുമതി കത്രി രണ്ടാം വട്ടവും നേടി എന്നാണ് പുതിയ വാര്‍ത്തകള്‍. മത്സരത്തില്‍ കത്രീനയ്ക്ക് നേരിടേണ്ടി വന്നത് രണ്ടേ രണ്ട് ബോളിവുഡ് സുന്ദരിമാരെ മാത്രമാണ്- ദീപിക പദുക്കോണിനെയും കരീന കപൂറിനെയും.

എഫ്‌എച്ച്‌എം നടത്തിയ അഭിപ്രായ സര്‍വേയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് അംഗീകാരമാണ്. എന്നാല്‍, ഇക്കാര്യം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് കത്രീന കൈഫ് വാര്‍ത്തകളോട് പ്രതികരിച്ചു.

ബോളിവുഡില്‍ സെക്സ് റാണിമാര്‍ തുറന്നു കാട്ടലുകളോട് എല്ലാവിധ സഹകരണവും നടത്തുമ്പോഴും പരിധികള്‍ കാക്കുന്ന കത്രീന ഒരുകാലത്ത് ബോളിവുഡിന്‍റെ ‘സൈലന്‍റ് ബ്യൂട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍‌കാത്തതിനാലായിരുന്നു ഈ വിശേഷണം ചാര്‍ത്തിക്കിട്ടിയത്.

പീന്നീട് കാലം മാറുമ്പോള്‍ കത്രീനയുടെ മൂല്യവും കുതിച്ചുയരുകയായിരുന്നു. ഇപ്പോള്‍ നെറ്റില്‍ ആരാധകര്‍ ഏറ്റവും അധികം തെരയുന്ന ബോളിവുഡ് പേര് കത്രീനയുടേതാണ്. കത്രീനയെ സംബന്ധിക്കുന്ന ഡൌണ്‍‌ലോഡുകളും ഒന്നാമതാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കത്രീന കൈഫ് സെക്സിയസ്റ്റ് വുമണ് എലൈവ് ബോളിവുഡ് ദീപിക പദുക്കോണ് കരീന സിനിമ