അക്കിയുടെ സാഹസങ്ങള്‍

മുംബൈ, വ്യാഴം, 23 ഏപ്രില്‍ 2009( 12:48 IST )
ലാക്മെ ഫാഷന്‍ വീക്കിലെ വിവാദ പ്രകടനത്തോടെ സിനിമാ ലോകത്തെ ഞെട്ടിച്ച അക്ഷയ്കുമാര്‍ ഇതാ വീണ്ടു പ്രേക്ഷകരെ ഞെട്ടിക്കുന്നു. ഇത്തവണ തന്‍റെ സാഹസികത കൊണ്ടാണ് അക്കി ആരാധകരെ അമ്പരിപ്പിച്ചത്.
സബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന കംബക്‍ത് ഇഷ്ക്കിലെ ഒരു സംഘട്ടന രംഗത്തില്‍ അഞ്ചാം നിലയില്‍ നിന്ന് ചാടിയാണ് അക്കി ഏവരെയും ഞെട്ടിച്ചത്. സാധാരണയായി ഇത്തരം സീനുകളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാറാണ് പതിവ്. ഇനി നായകന്‍ ചാടുകയാണെങ്കില്‍ തന്നെ കേബിള്‍കൊണ്ട് ബന്ധിച്ചായിരിക്കും ചാടുക. എന്നാല്‍ ഇത്തരം സുരക്ഷിതമായ മാര്‍ഗങ്ങളൊന്നുമില്ലാതെയായിരുന്നു അക്കിയുടെ ചാട്ടം.
ചാട്ടം പിഴക്കാതെ അക്കി കൃത്യമായി നിലത്ത് മടക്കി തയ്യാറാക്കി വച്ചിരുന്ന പെട്ടികളില്‍ പറന്നിറങ്ങുകയും ചെയ്തു. ചിത്രത്തിലെ അക്കിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനാണിത്. ചിത്രത്തില്‍ ഒരു സ്റ്റ്ണ്ട്മാനായാണ് അക്ഷയ് വേഷമിടുന്നത്. സൂപ്പര്‍മാന്‍ റീട്ടേണ്‍സിലൂടെ പ്രശസ്തനായ ബ്രണ്ടന്‍ റൂത്തിനു വേണ്ടിയുള്ള ഒരു സീനാണ് അക്കി അവതരിപ്പിച്ചത്.
ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ സ്പിരോസ് റസാറ്റോസ് ആയിരുന്നു ഈ രംഗത്തിന് നേതൃത്വം നല്‍കിയത്. ആദ്യം കേബിള്‍ കൊളുത്തിട്ട് ചാടാനാണ് തിരുമാനിച്ചിരുന്നത്. അതിനുവേണ്ടി റിഹേഴ്സല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സീന്‍ കൂടുതല്‍ വിശ്വാസയോഗ്യമാവാനായി കേബിളില്ലാതെ തന്നെ ചാടാമെന്ന് അവസാന നിമിഷം അക്കി തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകനായ സബീര്‍ ഖാന്‍ പറഞ്ഞു. ഹോളിവുഡ് ആക്ഷന്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലണും ചിത്രത്തില്‍ ഒരു മുഖ്യവേഷം ചെയ്യുന്നുണ്ട്.