‘മറഡോണ‘ മലയാള സിനിമയില്‍

കൊച്ചി, ബുധന്‍, 8 ഏപ്രില്‍ 2009( 13:24 IST )
മോഹന്‍ലാല്‍ ജാക്കി ചാനൊപ്പം അഭിനയിക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ‘നായര്‍സാന്‍‘ എന്ന ചിത്രത്തിലാണ് ലാലും ജാക്കി ചാനും ഒരുമിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം മറഡോണ അഭിനയിക്കാന്‍ പോകുന്നുവെന്നാണ് എറ്റവും പുതിയ വാര്‍ത്ത.ഇതു കേട്ട് നെറ്റി ചുളിക്കുകയോ കണ്ണു തള്ളുകയോ ഒന്നും വേണ്ട.
കാല്‍പ്പന്തു കളിയിലെ മാന്ത്രികനായ മറഡോണയല്ല മലയാള സിനിമയിലെത്തുന്ന മറഡോണ. സ്പീഡ് ട്രാക്കിന്‍റെ സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘എയ്ഞ്ചല്‍ ജോണ്‍‘ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേരാണ് മറഡോണ.
തമിഴ് നടന്‍ ഭാഗ്യരാജ്-പൂര്‍ണിമ ദമ്പതികളുടെ മകന്‍ ശന്തനു ഭാഗ്യരാജാണ് എയ്ഞ്ചല്‍ ജോണില്‍ മറഡോണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാവതെ പോവുകയും ഒരു നിര്‍ണായക ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്ന മറഡോണയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അവതരിച്ച മാലാഖയായിരുന്നു എയ്ഞ്ചല്‍ ജോണ്‍.
മോഹന്‍ലാലാണ് എയ്ഞ്ചല്‍ ജോണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍ ലാലിനൊപ്പം മലയാള സിനിമയില്‍ അരങ്ങേറിയ നായികയായിരുന്നു ശന്തനുവിന്‍റെ അമ്മ പൂര്‍ണിമ. പിന്നീട് 2006ല്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ഫോട്ടൊഗ്രാഫറില്‍ പൂര്‍ണിമയുടെ മകള്‍ ശരണ്യ മോഹന്‍ലാലിന്‍റെ നായികയായി.
ഇപ്പോഴിതാ മകന്‍ ശന്തനുവും ലാലിനൊപ്പം അഭിനയിക്കുന്നു എന്ന അപൂര്‍വതയുമുണ്ട് എയ്ഞ്ചല്‍ ജോണിന്. ക്രിയേറ്റീവ് ടീം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നാരായണദാസ് നിര്‍മിക്കുന്ന എയ്ഞ്ചല്‍ ജോണിന്‍റെ ചിത്രീകരണം ഈ വര്‍ഷം അവസാനം തുടങ്ങും.