കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ബോളിവുഡിന്‍റെ ഡല്‍ഹിപ്രേമം
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
ഹിന്ദി സിനിമാ പ്രേക്ഷകര്‍ ഇപ്പോള്‍ ഒരു സംശയം ഉള്ളില്‍ കൊണ്ടുനടക്കുകയാണ്. സംശയം മറ്റൊന്നുമല്ല, ‘ഡല്‍ഹിയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്?’ - എന്നതാണ്. എന്താണ് ഇപ്പോള്‍ ഇങ്ങനെയൊരു സംശയം തോന്നാന്‍ കാരണം എന്നല്ലേ? ബോളിവുഡിലെ സംവിധായകര്‍ക്കെല്ലാം ഇപ്പോള്‍ വല്ലാത്ത ‘ഡല്‍ഹിപ്രേമം’ തുടങ്ങിയിരിക്കുന്നു. ഡല്‍ഹി പശ്ചാത്തലമായി ഒട്ടേറെ ചിത്രങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രശസ്തമായത് അഭിഷേക് ബച്ചന്‍റെ പുതിയ റിലീസായ ‘ഡല്‍ഹി - 6’ ആണ്. ഡല്‍ഹിയുടെ സൌന്ദര്യം അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ഒപ്പിയെടുത്തത് ഈ ചിത്രമാണ്. അഭിഷേക് ഒരു പ്രവാസിയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അയാള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയിലെത്തുകയാണ്. ഡല്‍ഹിയില്‍ കാണുന്നതെന്തും അയാള്‍ക്ക് വിസ്മയമായി മാറുകയായിരുന്നു. രംഗ് ദേ ബസന്തിക്ക് ശേഷം രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചിത്രമാണ് ഡല്‍ഹി - 6.

അഭയ് ഡിയോള്‍ നായകനായ ദേവ് - ഡിയാണ് ഡല്‍ഹി പശ്ചാത്തലമായി എത്തിയ മറ്റൊരു ചിത്രം. പ്രശസ്തമായ ‘ദേവ്ദാസി’ന്‍റെ ആധുനിക പതിപ്പാണ് ഈ ചിത്രം. നായികയായ പരോയെ അന്വേഷിച്ചാണ് പ്രവാസിയായ നായകന്‍ ഈ ചിത്രത്തില്‍ ഡല്‍ഹിയിലെത്തുന്നത്. പരോ ഡല്‍ഹിയിലാണ് ജീവിക്കുന്നത്. ദേവ് അവളെ പിന്തുടര്‍ന്നെത്തുന്നു. ഡല്‍‌ഹിയുടെ പുതിയ മുഖമാണ് ദേവിന് അവിടെ കാണാന്‍ കഴിയുന്നത്.

അഫ്താബ് ശിവദാസനി നായകനാകുന്ന ‘ആലൂ ചാറ്റ്’ ആണ് ഡല്‍ഹിയുടെ കഥ പറയുന്ന മറ്റൊരു സിനിമ. നായികയ്ക്കൊപ്പം ഡല്‍ഹിയിലെത്തുന്ന നായകനായാണ് അഫ്താബ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. കൂടുതല്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതും ഡല്‍ഹിയിലാണ്.

അടുത്തിടെ ‘ചാന്ദ്‌നി ചൌക് ടു ചൈന’ എന്ന സിനിമയിലും പഞ്ചാബി ചിത്രമായ ‘മുന്ദേ യു കെ ദേ’യിലും ഡല്‍ഹി പശ്ചാത്തലമായിരുന്നു.

ഡല്‍‌ഹി കേന്ദ്രീകരിച്ചുള്ള ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സെയ്ഫ്‌ അലിഖാന്‍റെ ‘ലവ് ആജ് കല്‍’, ഹര്‍മന്‍ ബാവേജയുടെ ‘ഇറ്റ്സ് മൈ ലൈഫ്’, ഇമ്രാന്‍ ഹാഷ്മിയുടെ ‘റഫ്താര്‍ - 24x7’, ഇമ്രാന്‍ ഖാന്‍റെ ‘ഡല്‍ഹി ബെല്ലി’ തുടങ്ങിയവയാണ് ഡല്‍‌ഹിക്കഥകള്‍ പറയാനൊരുങ്ങുന്ന പ്രധാന ബോളിവുഡ് ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബോളിവുഡ് ഡല്ഹി ഹിന്ദി അഭിഷേക് ഡല്ഹി 6