കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » രണ്‍ബീറിന്‍റെ അഹങ്കാരങ്ങള്‍
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
‘രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരുന്നിരിക്കും. പക്ഷേ, അതുകൊണ്ട് മകന് ഇത്ര അഹങ്കാരം പാടുണ്ടോ?’ ചോദിക്കുന്നത് ഹിറ്റ്മേക്കര്‍ കുനാല്‍ കൊഹ്‌ലിയാണ്. എന്താണ് പ്രശ്നം എന്നല്ലേ? കൊഹ്‌ലി ഒരു തിരക്കഥയുമായി കുറേക്കാലമായി രണ്‍ബീര്‍ കപൂറിന്‍റെ പിന്നാലെ നടക്കുന്നു. പക്ഷേ പയ്യന്‍ കണ്ട ഭാവം നടിക്കുന്നില്ല. പിന്നെങ്ങനെ പറയാതിരിക്കും.

മുഝ് സേ ശാദി കരോഗി, ഹം തും, ഫനാ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കുനാല്‍ കൊഹ്‌ലി. ‘തോഡാ പ്യാര്‍ തോഡാ മാജിക്’ എന്ന സിനിമ മാത്രമാണ് പരാജയമറിഞ്ഞത്. ആ ചിത്രം പരാജയപ്പെട്ടതിനാല്‍ അടുത്തത് ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കണം എന്ന നിര്‍ബന്ധം കുനാല്‍ കൊഹ്‌ലിക്കുണ്ട്. അതിനു വേണ്ടി കക്ഷി ഏറെ ബുദ്ധിമുട്ടി ഒരു തിരക്കഥയും തയ്യാറാക്കി. രണ്‍ബീര്‍ കപൂര്‍ നായകനായാല്‍ നന്നായിരിക്കുമെന്ന് കരുതി അദ്ദേഹത്തെ സമീപിച്ചു.

അപ്പോഴാണ് സംഗതി കുഴപ്പമായത്. രണ്‍ബീറിന് തിരക്കഥ തീരെ ഇഷ്ടമായില്ല. ഒന്നും ആലോചിക്കാതെ രണ്‍‌ബീര്‍ ‘നോ’ പറഞ്ഞു. ഇതിന് രണ്‍ബീര്‍ പറയുന്ന ന്യായം ഇതാണ് - “കുനാല്‍ കൊ‌ഹ്‌ലിയുടെ റൊമാന്‍റിക് കോമഡിയില്‍ ഒട്ടും പുതുമയില്ല. ത്രില്ലടിപ്പിക്കുന്നതായി യാതൊന്നും അതിലില്ല. ക്ലീഷേ സബ്ജക്ടുകളില്‍ അഭിനയിക്കേണ്ടെന്നാണ് തീരുമാനം”.

പാവം കുനാല്‍ കൊഹ്‌ലി. ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമൊക്കെ വരുത്തിയ തിരക്കഥയുമായി വീണ്ടും അദ്ദേഹം രണ്‍‌ബീറിനെ കണ്ടു. പക്ഷേ അപ്പോഴും നോ ആയിരുന്നത്രേ രണ്‍ബീറിന്‍റെ മറുപടി. ക്ഷമകെട്ട കൊഹ്‌ലി ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിനെ വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചെന്നാണ് കേള്‍ക്കുന്നത്. “രണ്‍ബീറിന്‍റെ അച്ഛന്‍ റിഷി കപൂര്‍ വലിയ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നിരിക്കാം. എന്നാല്‍ രണ്‍ബീറിന് ഒരു നടനെന്ന നിലയില്‍ ഒരുപാട് മുന്നോട്ടു പോകാനുണ്ട്” - കൊഹ്‌ലി പറഞ്ഞത്രേ.

ഇമ്രാന്‍ ഖാനെയോ ഷാഹിദ് കപൂറിനെയോ തന്‍റെ ചിത്രത്തില്‍ നായകനാക്കാനാണ് കുനാല്‍ കൊ‌ഹ്‌ലി ഇപ്പോള്‍ ശ്രമിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രണ്ബീര് കുനാല് കൊഹ്ലി ഹം തും ഫനാ