കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കത്രീന തമാശ പറയാനൊരുങ്ങുന്നു
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
സല്ലുവിന്‍റെ ഹൃദയത്തില്‍ ലഭിച്ച ഇടം കത്രീനയ്ക്ക് സ്വന്തം കരിയറില്‍ നല്ലൊരു അവസരം കൊണ്ടുവന്നേക്കും. അഭിനയിക്കാനറിയില്ല എന്ന ബോളിവുഡ് സംസാരത്തിന് ഇതോടെ ചുട്ട മറുപടി നല്‍കാനും കത്രീന കൈഫിന് സാധിച്ചേക്കും.

അഭിനയത്തിന്‍റെ കടുത്ത വശവും ആസ്വാദനത്തിന്‍റെ സുഖകരമായ വശവുമാണല്ലോ തമാശ. തമാശ രംഗത്തിലൂടെ സ്വയം തെളിയിച്ച് ആഷ്പൂഷ് ബോളിവുഡ് സുന്ദരിമാരെക്കാളും ഒരുപടി മുന്നിലെത്തണമെന്ന് കത്രീന ആഗ്രഹിച്ചാലും കുറ്റം പറയാനൊക്കില്ല.

എന്തായാലും കത്രിയുടെ ആഗ്രഹം സല്ലു വഴി തന്നെയാവും പൂവിടുകയെന്നാണ് സൂചന. സല്ലുവിന്‍റെ ഇപ്പോഴത്തെ ആത്മമിത്രം അജയ്‌ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാവും കത്രിയുടെ തമാശ പരീക്ഷിക്കപ്പെടുക.

ലണ്ടന്‍ ഡ്രീംസിന്‍റെ സെറ്റില്‍ വച്ചാണ് സല്ലുവും അജയും അടുത്ത കൂട്ടുകാരാവുന്നതത്രേ. അവിടെ വച്ചുതന്നെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രത്തില്‍ കത്രീനയെ അഭിനയിപ്പിച്ചുകൂടേ എന്ന് അജയ് ചോദിച്ചു, സല്ലു സമ്മതം മൂളുകയും ചെയ്തു- കത്രീനയ്ക്ക് ഭാഗ്യം വരുന്ന വഴിയേ!

ഗോല്‍മാല്‍, സന്‍ഡേ, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയ തമാശ ചിത്രങ്ങളുടെ സംവിധായകനാണ് അജയുടെ സുഹൃത്തായ രോഹിത് . പുതിയ ചിത്രവും കോമഡിയുടെ പശ്ചാത്തലത്തിലാണെങ്കില്‍ കത്രീന കസറും, ചോക്കളേറ്റ് സുന്ദരി മാത്രമല്ല എന്ന് വിമര്‍ശകരോട് പറയുകയും ചെയ്യും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അജയ്ദേവ്ഗണ് സല്മാന് ഖാന് കത്രീന കൈഫ് ബോളിവുഡ് ഗോസിപ്പ്