അസിന് ആശങ്കയിലാണ്!

ചൊവ്വ, 23 ഡിസംബര്‍ 2008( 18:22 IST )
ബോളിവുഡിലേക്ക് ആദ്യമായി അവതരിച്ച ചിത്രം ഗജിനി ജനങ്ങളുടെ മുന്നില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മലയാളി സുന്ദരി അസിന്‍ ആശങ്കയിലാണ്.
"എനിക്ക് ആശങ്കകള്‍ ഒന്നും ഇല്ല, എന്നാല്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയാകുമെന്നറിയാനുള്ള ആകാംഷയുണ്ട്"-അസിന്‍ മാധ്യമങ്ങളോട് പറയുന്നു.
"ഞാന്‍ ഇതുവരെ ചിത്രം കണ്ടിട്ടില്ല, റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ സിനിമ കാണാറില്ല, എന്നാല്‍ ഗജിനി ആദ്യ ദിവസം ആദ്യ ഷോയില്‍ തന്നെ കാണണം"
തെന്നിന്ത്യയില്‍ താരറാണിയായി മാറിയ അസിന്‍ ഹിന്ദി നന്നായി സംസാരിക്കും. ഗജിനിക്ക് വേണ്ടി സ്വന്തമായി ഡബ്ബ് ചെയ്‌തത് അസിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്.
“സിങ്ക് സൗണ്ടിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്. അഭിനയിക്കുമ്പോള്‍ തന്നെ ശബ്ദവും റിക്കോര്‍ഡ് ചെയ്യും. അതുകൊണ്ട ഡബ്ബിങ്ങ് നടത്താന്‍ കഴിയുമായിരുന്നില്ല” അസിന്‍ പറയുന്നു.
തമിഴ് ഗജിനി കണ്ടിട്ട് ആമീര്‍ഖാന്‍ അസിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സംഭാഷണം അവസാനിക്കുന്നതിന് മുമ്പ് ഹിന്ദി സംസാരിക്കുമോ എന്ന് ചോദിക്കുകയും ചെയ്‌തു. ഹിന്ദി റീമേക്കിലേക്ഷ് ക്ഷണിക്കാന്‍ നിര്‍മ്മാതാക്കള്‍ എത്തിയപ്പോഴാണ് ആ ചോദ്യത്തിന്‍റെ അര്‍ത്ഥം അസിന് മനസിലായത്.
ഗജിനിക്ക് പിന്നാലെ സല്‍മാന്‍ഖാനൊപ്പം അഭിനയിക്കുന്ന ലണ്ടന്‍ ഡ്രീംസ് എത്തുന്നു. ബോളിവുഡില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ ജനുവരി മുതല്‍ മുംബൈയില്‍ സ്ഥിരതാമസമാക്കാനാണ് അസിന്‍റെ തീരുമാനം.
“ഞാന്‍ താമസം മുംബൈയില്‍ ആക്കുന്നത് കൊണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്നില്ല, നല്ല കഥാപാത്രം ഉണ്ടെങ്കില്‍ തമിഴായാലും മലയാളമായാലും ഞാന്‍ അഭിനയിക്കും”-അസിന്‍ നയം വ്യക്തമാക്കി.