അസിന് പരസ്യ റാണി!

തെന്നിന്ത്യവഴി ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സുന്ദരി അസിന്‍ പരസ്യലോകത്തിന്‍റെയും പ്രിയപ്പെട്ട താരമാണ്.ബോളിവുഡിലെ ആദ്യ ചിത്രമായ ‘ഗജിനി’ റിലീസ് ആകുന്നതിന് മുമ്പ് തന്നെ അസിനെ തേടി അവസരങ്ങളുടെ പെരുമഴ തന്നെയാണ് സംഭവിക്കുന്നത്. സല്‍മാന് ഒപ്പം ‘ലണ്ടന്‍ ഡ്രീംസ്’ ചിത്രീകരണ ഘട്ടത്തിലാണ്. അസിനില്‍ ബോളിവുഡിലെ ഭാവി താരറാണിയെ കാണുന്ന പരസ്യ ബ്രാന്റുകള്‍ ഒന്നടങ്കം സുന്ദരിയെ സമീപിച്ചിരിക്കുകയാണ്. ‘ക്ലോസ് അപ്’ സുന്ദരിയായി സെയ്‌ഫിനൊപ്പം അഭിനയിച്ച അസിനെ ഇപ്പോള്‍ റാഞ്ചിയിരിക്കുന്നത് ടാറ്റാ സ്‌കൈ ആണ്. ‘ഗജനി’ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ആമിറിനൊപ്പം ടാറ്റാ സ്‌കൈക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ ചെയ്യാന്‍ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് അസിന്‍ സമ്മതം മൂളിയിരിക്കുന്നത്. തെന്നിന്ത്യയിലും ഹിന്ദി പ്രദേശത്തും ഒരേ പോലെ പരിഗണിക്കപ്പെടുന്നു എന്നതാണ് തെന്നിന്ത്യ പിടിക്കാന്‍ ഒരുങ്ങുന്ന ടാറ്റാ സ്‌കൈ അസിന് പിന്നാലെ പോകാന്‍ കാരണം.തനിഷ്‌കിന്‍റെ പരസ്യത്തിലും അസിന്‍ ഉടന്‍ എത്തും. ആലപ്പുഴയിലാണ് തനിഷ്‌കിന്‍റെ പരസ്യചിത്രീകരണം നടന്നത്. ക്രിസ്‌മസ് ദിനത്തില്‍ ‘ഗജിനി’ റിലീസ് ചെയ്യുന്നതോടെ സുന്ദരിയുടെ താരമൂല്യം ഇനിയും ഉയരാണ് സാധ്യത. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍