സല്മാന് x ഷാരൂഖ് !

മാസങ്ങളുടെ നിശബ്ദതക്ക് ശേഷം ബോളിവുഡ് ബാദുഷ ഷാരൂഖാന് മസില്മാന് സല്‍മാന് മറുപടി നല്‌കി. കത്രീന കൈഫിന്‍റെ ജന്മദിനാഘോഷത്തിനിടെ ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് ഷാരൂഖ് പ്രതികരിച്ചത്."
ഞാന്‍ ഒരു അച്ഛനെ പോലെ പെരുമാറുന്നു, സല്‍മാന്‍ ഒരു കുട്ടിയെ പോലെയും, ഞങ്ങള്‍ ഇപ്പോള്‍ ശത്രുക്കളല്ല, എന്നാല്‍ അതിന് അര്‍ത്ഥം ഞങ്ങള്‍ സുഹൃത്തുക്കളാണെന്നല്ല"- ഒരു വെബ്‌സൈറ്റിന് നല്‌കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞു."
ഞങ്ങള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം വ്യത്യസ്‌തമായാണ്. ഞങ്ങളൊരുമിച്ച് കുറേ നല്ല നിമിഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്, പക്ഷെ കാലക്രമേണ ആ കാര്യങ്ങളെല്ലാം മാഞ്ഞു പോകുന്നു"ജൂലൈ 16ന് മൂംബൈയില്‍ കത്രീനയുടെ ജന്മദിന പാര്‍ട്ടിയില്‍ ഇരു താരങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഷാരൂഖിന്‍റെ റിയാലിറ്റിഷോയേക്കാള്‍ പ്രചാരം തന്‍റെ റിയാലിറ്റി ഷോ നേടിയെന്ന സല്‍മാന്‍റെ അവകാശവാദമാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.കളിയാക്കലുകള്‍ക്ക് ആദ്യം ചെവികൊടുക്കാതിരുന്ന ഷാരൂഖ് സല്‍മാന്‍റെ മുന്‍ കാമുകി ഐശ്വര്യയെ പറ്റി ചിലതു പറഞ്ഞതോടെ തര്‍ക്കം കയ്യാങ്കളിയുടെ വക്കോളം എത്തുകയായിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍