കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മമ്മൂട്ടിയും നാടകത്തില്‍ !
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
പൊതുവേദിയില്‍ ചേട്ടാനുജന്മാരായി നടിച്ച്‌ തോളില്‍ കൈയ്യിട്ട്‌ ചിരിച്ചാലും മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ എല്ലാ കാര്യത്തിലും മത്സരം ഉണ്ടെന്ന്‌ എല്ലാവര്‍ക്കും അറിയാം.

അവാര്‍ഡ്‌കാര്യത്തിലും സിനിമവിജയത്തിലും മാത്രമല്ല അഭിനയത്തിന്‍റെ കാര്യത്തിലൂം മലയാളിയുടെ സൂപ്പര്‍താരങ്ങള്‍ക്ക്‌ ഇടയില്‍ ആരോഗ്യകരമായ ഒരു മത്സരം ഉണ്ട്‌. ആര്‌ തോറ്റാലും ജയിച്ചാലും തുടര്‍ച്ചയായ ഇത്തരം മത്സരങ്ങളാണ്‌ ഇവരെ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളാക്കുന്നത്‌.

സിനിമക്ക്‌ പുറമേ നാടക രംഗത്തും കൈവയ്‌ക്കുന്ന മോഹന്‍ ലാലിന്‌ പിന്നാലെ മമ്മൂട്ടിയും നാടകാഭിനയത്തിന്‌ തയ്യാറെടുക്കുന്നു എന്നതാണ്‌ ഒടുവിലത്തെ മത്സരവാര്‍ത്ത.

സംസ്‌കൃതനാടകമായ ‘കര്‍ണ്ണഭാര’വും മുകേഷുമൊത്തുമുള്ള ‘ഛായാമുഖി’യും മോഹന്‍ലാലിന്‌ രാജ്യാന്തര നാടക പ്രവര്‍ത്തകരുടെ അംഗീകാരം നേടി കൊടുത്തിരുന്നു.

ഈ സാഹചര്യത്തില്‍, ഭീമസേനനായി നാടകവേദിയില്‍ എത്താനൊരുങ്ങുകയാണ്‌ മമ്മൂട്ടി. എം ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’മാണ്‌ മമ്മൂട്ടി നാല്‍പത്‌ മിനിറ്റ്‌ നാടകമാക്കി അവതരിപ്പിക്കുന്നത്‌. സിനിമ സംവിധായകന്‍ ടി കെ രാജീവ്‌ കുമാറും നാടക സംവിധായകന്‍ പ്രമോദ്‌ പയ്യന്നൂരുമാണ്‌ ‘രണ്ടാമൂഴ’ത്തിന്‌ നാടകഭാഷ്യം നല്‌കുന്നത്‌.

നാടകത്തില്‍ യുധിഷ്‌ഠിരനേയും അര്‍ജ്ജുനനേയും അവതരിപ്പിക്കുന്നതും മമ്മൂട്ടിയാണ്‌. ഈ മാസം 31ന്‌ നാടകത്തിന്‍റെ ആദ്യ അവതരണം തൃശൂരില്‍ അരങ്ങേറും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടിയും നാടകത്തില് രണ്ടാമൂഴ’മാണ് മമ്മൂട്ടി എം ടി വാസുദേവന് ഛായാമുഖി’ കര്ണ്ണഭാര