ആമീറിന്‍റെ അനന്തിരവന്‍ ഇമ്രാന്‍ ഖാന് ബോളിവുഡില്‍ അത്ഭുതം കാണിക്കാനുള്ള പുറപ്പാടിലാണ്. ‘ജാനേ തു യാ ജാനേ നാ’യിലൂടെ ചോക്ലൈറ്റ് പയ്യനായി അവതരിച്ച ഇമ്രാന്‍ ‘കിഡ്‌നാപ്പില്‍’ കൊടും വില്ലനെയാണ് അവതരിപ്പിച്ചത്. ആമീറിന്‍റെ തന്നെ അടുത്ത ചിത്രത്തില്‍ അല്‌പം ‘സെക്‌സി’യാവാനാണ് പയ്യന്‍റെ തീരുമാനം.
ആമീര്‍ നിര്‍മ്മിക്കുന്ന ‘ഡെല്‍ഹി ബെല്ലി’ ഒരു സെക്‌സ് കോമഡി ചിത്രമായിരിക്കുമെന്നാണ് പൊതുവേയുള്ള സംസാരം. ബോളിവുഡിലെ പുത്തന്‍ താരോദയം രണ്‍ബീര്‍ കപൂറിനെയാണ് ആമിര്‍ ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്‌തിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ സെക്‌സി പ്രമേയം രണ്‍ബീറിനെ പേടിപ്പിച്ചു.
അച്ഛനും അമ്മയ്‌ക്കും ഒപ്പം ഇരുന്ന് ചിത്രം കാണാന്‍ പറ്റില്ലെന്ന് മനസിലാക്കിയാണ് രണ്‍ബീര്‍ പിന്‍വാങ്ങിയത്. എന്നാല്‍ തനിക്ക് അത്തരത്തില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് ഇമ്രാന്‍ പറയുന്നു.
IFM
IFM
ചിത്രീകരണം ആരംഭിച്ച ‘ഡെല്‍ഹി ബെല്ലി’യില്‍ മസില്‍മാനായിട്ടാണ് ഇമ്രാന്‍ അഭിനയിക്കുന്നത്. മെട്രോ നഗരത്തിലെ സ്വതന്ത്ര ലൈംഗികതയാണ് സിനിമയുടെ പ്രമേയം എന്നറിയുന്നു.
‘ഡെല്‍ഹി ബെല്ലി’ സെക്‌സ് കോമഡി ആയിരിക്കില്ലെന്ന് പറയുന്ന ഇമ്രാന്‍ സിനിമയുടെ പ്രമേയം എന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല.
അമ്മാവന്‍ മരുമകനെ കുഴിയില്‍ ചാടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.