കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പ്രിയമണി ശൂര്‍പ്പണഖ !
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
പ്രിയമണി
PROPRO
രാമായണകഥയെ ആധാരമാക്കി മണിരത്‌നം എടുക്കുന്ന പുതിയ ചിത്രം ഇതിനൊടകം സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. സിനിമയുടെ ഷൂട്ടിങ്ങ്‌ കേരള വനം വകുപ്പ്‌ തടഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.

ഹിന്ദിയില്‍ 'രാവണ' എന്നും തമിഴില്‍ 'അശോകവനം' എന്നുമാണ്‌ സിനിമയുടെ പേര്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ പേരോ പ്രമേയമോ എന്താണെന്ന്‌ പതിവ്‌ പോലെ മണിരത്‌നം വ്യക്തമാക്കിയിട്ടില്ല.

ഐശ്വര്യാറായി സീതയും അഭിഷേക്‌ ബച്ചന്‍ ഹിന്ദിയിലും വിക്രം തമിഴിലും രാമനുമാകും എന്നാണ്‌ വാര്‍ത്ത. സിനിമയുടെ തമിഴ്‌ പതിപ്പില്‍ മലയാളിയുടെ പ്രിയ യുവനടന്‍ പൃഥ്വിരാജ്‌ രാവണന്‍ ആകും എന്നാണ്‌ സ്ഥിരീകരിക്കാത്ത വാര്‍ത്ത.

‘പരുത്തിവീര’നിലൂടെ ദേശീയ പുരസ്‌കാരം നേടിയ മലയാളി സുന്ദരി പ്രിയമണി പൃഥ്വിരാജിന്‍റെ ഭാര്യയുടെ വേഷത്തിലാണ്‌ അഭിനയിക്കുക എന്നാണ്‌ ആദ്യം വാര്‍ത്ത വന്നിരുന്നത്‌. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം.

എന്നാല്‍ അല്‌പം കൂടി അഭിനയ പ്രാധാന്യമുള്ള വേഷമാണ്‌ സുന്ദരിക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതത്രേ. പൃഥ്വിയുടെ സഹോദരിയുടെ വേഷമാണത്രേ. അതായത്‌ ശൂര്‍പ്പണഖ!

ആധുനിക ശൂര്‍പ്പണഖയെ അവതരിപ്പിക്കുന്ന പ്രിയമണിക്ക്‌ പ്രണയം, അസൂയ, തിരസ്‌കാരം, വിദ്വേഷം, പ്രതികാരം എന്നിങ്ങനെ ഒട്ടേറെ വികാര പ്രകടനങ്ങള്‍ അവതരിപ്പിക്കാനാകുമെന്ന് കരുതാം.

മണിരത്നത്തിന് ചിത്രീകരണം തുടരാം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രിയമണി ശൂര്പ്പണഖ രാവണ അശോകവനം മണിരത്നം ഐശ്വര്യാറായി വിക്രം അഭിഷേക് ബച്ചന് പൃഥ്വി പരുത്തിവീര’