കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കിരണ്‍ പ്രേമിച്ചെന്നും ഇല്ലെന്നും!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
കിരണ്‍
PROPRO
തെന്നിന്ത്യയുടെ മാദകതാരം കിരണിന്‍റെ ‘സിനിമാറ്റിക്‌ പ്രണയം’ ആന്‍റിക്ലൈമാക്‌സില്‍ അവസാനിച്ചെന്ന്‌ ഗോസിപ്പ്‌ വാര്‍ത്തകള്‍.

തെലുങ്കിലും തമിഴിലും ചലനം സൃഷ്ടിച്ച്‌ മലയാളത്തിലും സാന്നിധ്യമറിയിച്ച വടക്കേന്ത്യന്‍ സുന്ദരി കിരണ്‍ റാത്തോടിന്‌ ഷൂട്ടിങ്ങിനിടയില്‍ ഒരു സ്‌പോട്ട്‌ ബോയിയോട്‌ തോന്നിയ ‘പ്രണയം’ കോളിവുഡില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടി.

സ്‌പോട്ട്‌ ബോയിയോടുള്ള കിരണിന്‍റെ താത്‌പര്യം ഹോട്ടല്‍ മുറികളില്‍ വരെ എത്തിയെന്നു പോലും ചില തെന്നിന്ത്യന്‍ ഗോസിപ്പ്‌ വീരന്മാര്‍ പറഞ്ഞു പരത്തി. എന്നാല്‍ കിരണ്‍ വിവഹമോതിരവും അണിഞ്ഞ്‌ സെറ്റില്‍ എത്തിയതോടെ അവരുടെ ബന്ധം ദിവ്യ പ്രണയമാണെന്ന്‌ പലരും വാഴ്‌ത്തി.

എന്നാല്‍ ക്രമേണ എല്ലാം അവസാനിച്ചു‌. മാദക സുന്ദരിയുടെ ശരീരത്തിലും സമ്പത്തിലും മാത്രമാണ്‌ കാമുകന്‌ താത്‌പര്യം എന്ന്‌ നടി തിരിച്ചറിഞ്ഞു എന്നാണ്‌ ഗോസിപ്പ്‌ വീരന്മാര്‍ ഇപ്പോള്‍ പറയുന്നത്‌. എന്തായാലും മാധ്യമങ്ങളിലെ പ്രണയ വാര്‍ത്തകളോട് സുന്ദരി പ്രതികരിച്ചിട്ടില്ല.

ബോളിവുഡ്‌ സുന്ദരി രവീണ ഠണ്ഡന്‍റെ ബന്ധുകൂടിയായ കിരണ്‍ ബോളിവുഡ്‌ ചിത്രങ്ങളിലാണ്‌ ആദ്യം ഭാഗ്യം പരീക്ഷിക്കുന്നത്‌. 2001ല്‍ ‘യാദീന്‍’ ആയിരുന്നു ആദ്യ ചിത്രം.

‘ജെമിനി’യിലൂടെ തെലുങ്കിലും തമിഴിലും സുന്ദരി തരംഗമായി. ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ മടികാണിക്കാതിരുന്ന സുന്ദരി താണ്ഡവത്തിലൂടെ മലയാളത്തിലും അവതരിച്ചു. കമലിനൊത്തുള്ള ‘അന്‍‌പേശിവ’വും ശ്രദ്ധിക്കപ്പെട്ടു.

പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ്‌ സുന്ദരി അപകടത്തില്‍ പെടുന്നത്‌. അപകടത്തില്‍ നിന്ന്‌ കരയറി സിനിമയിലേക്ക്‌ തിരിച്ചു വരാനുള്ള ശ്രമത്തിലാണ്‌ സുന്ദരി ഇപ്പോള്‍.

കിരണ്‍ നായികയായി ഒരു മലയാള ചിത്രം ഇറങ്ങിയെങ്കിലും ബോക്‌സ്‌ ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കിരണ് പ്രേമിച്ചെന്നും ഇല്ലെന്നും കിരണ് ഗോസിപ്പ് ജെമിനി’ താണ്ഡവ