ജയറാം + ഗണേഷ് = ആനപ്രേമം

നടന്മാരായ ജയറാമിനും കെ ബി ഗണേഷ് കുമാറിനും പൊതുവായി ഉള്ളത് എന്താണ്? സംശയിക്കേണ്ട ആനപ്രേമം തന്നെ.മുന്‍മന്ത്രിയും രാഷ്ട്രീയക്കാരനുമായ കെ ബി ഗണേഷ് കുമാര്‍ വെറും ആനപ്രേമി മാത്രമല്ല, ആന മുതലാളിമാരുടെ സംഘാടകന്‍ കൂടിയാണ്. പതിവ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രം ഉപയോഗിച്ച് ആന ഉടമകളുടെ സംഘടന ഗണേഷ് കുമാര്‍ പിളര്‍ത്തുകയും പുതിയ സംഘടനയെ വളര്‍ത്തുകയും ചെയ്തു.പുതുതായി രൂപപ്പെട്ട സംഘനടനയുടെ സമുന്നത നേതാവും ഗണേഷ് കുമാര്‍ തന്നെ. കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പിളര്‍ത്തപ്പെട്ടിരിക്കുന്നത്. പുതുതായി രൂപംകൊണ്ട എലിഫന്‍റ് ഓണേഴ്‌സ് ഫെഡറേഷന്‍റെ ആദ്യ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയത് ആനസ്‌നേഹിയും ആനഉടമയും ആയ ജയറാമാണ്.ആന പ്രേമികള്‍ക്ക് ഇടയില്‍ ഏറെ പ്രശസ്‌തനായ കണ്ണന്‍ എന്ന ആനയുടെ ഉടമസ്‌തനാണ് ജയറാം. ആനകളെ കാണാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ആനസ്‌നേഹി താനായിരിക്കുമെന്ന് അവകാശപ്പെടാനും സമ്മേളനത്തില്‍ ജയറാം തയ്യാറായി.ഇന്ത്യയിലും പുറത്തും ആനകൂട്ടങ്ങളെ കാണാന്‍ ജയറാം പോയിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ അവധികിട്ടുമ്പോള്‍ അടുത്തെങ്ങാനും ആനയുണ്ടെങ്കില്‍ കാണുകയാണ് താരത്തിന്‍റെ ഇഷ്ടവിനോദമത്രേ.കുട്ടിക്കാലത്ത് ഒരു ആനക്കാരനാകുക എന്നതായിരുന്നു ജീവിതാഭിഷാഷം എന്നും ജയറാം ഓര്‍ക്കുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍