കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കമല്‍ മലയാളത്തില്‍ ?
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
KBJKBJ
കരിയറിലെ ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള തിരക്കിനിടെ യൂണിവേഴ്‌സല്‍ താരം കമല്‍ഹാസന്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകുമോ?

കമലിന്‍റെ ‘മര്‍മ്മയോഗി’ അടുത്തമാസം ഷൂട്ടിങ്ങ്‌ തുടങ്ങാനിരിക്കെ മലയാള ചിത്രത്തില്‍ കമല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പരക്കുന്നു.

പുതുമുഖ സംവിധായകന്‍ ഉണ്ണിയുടെ ‘പറയാന്‍ ബാക്കി വച്ചത്‌’ എന്ന സിനിമയില്‍ കമല്‍ഹാസനും ഗായകന്‍ എസ്‌ പി ബാലസുബ്രഹ്മണ്യവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ്‌ വാര്‍ത്ത.

സിനിമയുടെ പൂജ ആലുവയില്‍ നടന്നു. ബ്രാവോ ഫിലിംസിന്‍റെ ബാനറില്‍ ടി പി ഷാജിയും ഷാജി നടേശനും ആണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. തമിഴ്‌താരം പ്രഭു, പത്മപ്രിയ, മുക്ത, മണികുട്ടന്‍, ജഗതി, കല്‌പന തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്‌.

മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ കമല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘കുരുക്ഷേത്ര’ക്ക്‌ ശേഷം മേജര്‍ രവി ഒരുക്കുന്ന ബഹുഭാഷ ചിത്രത്തില്‍ ഇവര്‍ ഒന്നിക്കും എന്നും വാര്‍ത്തയുണ്ടായിരുന്നു.

ഖാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ആയിരിക്കും സിനിമയുടെ പ്രമേയം എന്നും അറിയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമല് മലയാളത്തില് കമലിന്റെ ‘മര്മ്മയോഗി’ ഉണ്ണിയുടെ ‘പറയാന് ബാക്കി വച്ചത്’