കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » അക്ഷയ്‌ കുമാറിന് 71 കോടി!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
ബോളിവുഡില്‍ താരരാജാക്കന്മാരുടെ പ്രതിഫലത്തുക കോടികളിലെത്തിയിട്ട്‌ കാലം ഏറെയായി. വിജയചിത്രങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന ആക്ഷന്‍-കോമഡി താരം അക്ഷയ്‌ കുമാറിന്‍റെ കാര്യത്തില്‍ കണക്കുകള്‍ കൈവിട്ടുപോകും എന്ന നിലയിലാണ്‌.

യു ടി വി അടുത്ത ചിത്രത്തിനായി 71 കോടി രൂപയ്‌ക്കാണ്‌ അക്ഷയ്‌ കുമാറിനെ വാങ്ങിയിരിക്കുന്നത്‌ എന്നാണ്‌ ബോളിവുഡിലെ മുറുമുറുപ്പ്‌. അക്ഷയ്‌ കുമാറിനെ അടുത്ത ചിത്രത്തിലേക്ക്‌ കരാറാക്കിയെങ്കിലും എത്ര തുകയാണ്‌ മുടക്കിയതെന്ന്‌ വ്യക്തമാക്കാന്‍ യു ടി വി തയ്യാറായിട്ടില്ല.

ബോളിവുഡില്‍ പരക്കുന്ന ഊഹകണക്കുകള്‍ക്ക്‌ മറുപടി പറയാന്‍ താത്‌പര്യമില്ലെന്നാണ്‌ കമ്പനിയുടെ നിലപാട്‌. ഒന്നും വിട്ടു പറയാന്‍ അക്ഷയ്‌ കുമാറും തയ്യാറായിട്ടില്ല.

“സിനിമയുടെ നിര്‍മ്മാണത്തില്‍ ഞാനും പങ്കാളിയാണ്‌. സിനിമ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞാല്‍ മാത്രമേ എന്‍റെ വിലയില്‍ തീരുമാനമാകു. സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം”-അക്ഷയ്‌ തന്ത്രപൂര്‍വ്വം ചോദ്യങ്ങളില്‍ നിന്ന് ഒഴിയുന്നു.

വിജയം തുടര്‍ച്ചയായി സൃഷ്ടിക്കുന്ന താരത്തെ സ്ഥിരമായി പാട്ടിലാക്കാനാണ്‌ കമ്പനിയുടെ നീക്കം എന്നും അറിയുന്നു. ഊഹകച്ചവടക്കാര്‍ സിനിമയെ പിടികൂടിയിരിക്കുകയാണെന്ന്‌ പരിതപിക്കുന്നവരും കുറവല്ല.

സംഭവം സത്യമാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുള്ള വ്യക്തിയായി ആക്ഷയ്‌ കുമാര്‍ മാറിയിരിക്കുയാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അക്ഷയ് കുമാറിന് 71 കോടി