കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മൊട്ടയടിക്കാന്‍ കങ്കണക്ക്‌ ഒരു കോടി!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
ബോളിവുഡ്‌ സുന്ദരി കങ്കണ റാണത്ത്‌ ആകെ പ്രതിസന്ധിയിലാണ്‌. താലോലിച്ചു പരിപാലിച്ച തലമുടി പറ്റെ മുറിച്ചുകളയാന്‍ ഒരു കോടിയിലധികം രൂപയാണ്‌ തമിഴ്‌ സിനിമ നിര്‍മ്മാതാക്കള്‍ വാഗ്‌ദാനം ചെയ്യുന്നത്‌.

തലമൊട്ടയടിച്ച്‌ കാശുണ്ടാക്കണമോ, സുന്ദര്യം സൂക്ഷിക്കണമോ എന്ന ചിന്ത സുന്ദരിയെ അലട്ടുന്നു. ഇന്നേവരെ സുന്ദരിക്ക്‌ ലഭിച്ചിട്ടില്ലാത്ത തുകയാണ്‌ ഇപ്പോള്‍ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌.

ആദ്യ തെന്നിന്ത്യന്‍ സംരംഭമായ ‘ദാം ദൂം’ ഹിറ്റായതോടെ തമിഴില്‍ നിന്നും സുന്ദരിയെ തേടി സംവിധായകര്‍ ധാരാളമായി വരുന്നുണ്ട്‌. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ്‌ കങ്കണയുടെ മുടി മുറിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെടുന്നത്‌.

കങ്കണ ഇതുവരെ തീരുമാനം ഒന്നും പറഞ്ഞിട്ടില്ല. തലമൊട്ടയടിക്കാന്‍ തന്നെ സുന്ദരി തുനിഞ്ഞേക്കും എന്നാണ്‌ അറിയുന്നത്‌- പണം മോഹിച്ചല്ല, കഥാപാത്രം അത്രക്കും ശക്തമാണത്രേ !

ഫാഷന്‍ റാമ്പില്‍ വസ്‌ത്രം സ്ഥാനം തെറ്റിയതിന്‍റെ പേരില്‍ കരിയര്‍ നഷ്ടമായ മോഡല്‍ ഗീതാഞ്‌ജലിയെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രത്തെയാണ്‌ ‘ഫാഷന്‍’ എന്ന മധുര്‍ ഭണ്ഡാര്‍ക്കര്‍ ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്‌.

നന്ദിതദാസ്‌, ശബാന ആസ്‌മി, ലിസ റേ, സീമ ബിശ്വാസ്‌ എന്നിവര്‍ തലമൊട്ടയടിക്കാന്‍ ചങ്കൂറ്റം കാണിച്ച ബോളിവുഡ്‌ അഭിനേത്രികളാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മൊട്ടയിടിക്കാന് കങ്കണക്ക് കോടി ബോളിവുഡ് സുന്ദരി കങ്കണ റാണത്ത് ‘ദാം ദൂം’ നന്ദിതദാസ്, ശബാന ആസ്മി, ലിസ റേ, സീമ ബിശ്വാസ് ബോളിവുഡ്