മുന്‍ മിസ് ഇന്ത്യകൂടിയായ സുന്ദരിയെ കാണാന്‍ മാലിക് മുംബൈയിലേക്ക് രഹസ്യമായി എത്താറുണ്ടായിരുന്നു എന്ന വാര്‍ത്തയും പാക് നായകന്‍ തള്ളി.
എന്നാല്‍ സഹാലി തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് മാലിക് സമ്മതിച്ചു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനിടെയില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇമ്രാന്‍ ഹാഷ്‌മിക്ക് ഒപ്പം ‘ദ ട്രയിന്‍’ എന്ന ചിത്രത്തിലൂടെയാണ് സഹാലി ബോളിവുഡില്‍ അവതരിക്കുന്നത്.
ഈ വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ വന്നു കൊണ്ടിരുന്നത് സഹാലിയെ കാണാന്‍ മാത്രമല്ലെന്നും താരം വ്യക്തമാക്കി. മാലികിന്‍റെ പുതിയ ബന്ധത്തെ കുറിച്ച് ചൂടന്‍ റിപ്പോര്‍ട്ടുകള്‍പാക് മാധ്യമങ്ങളും നല്‌കിയിരുന്നു.
നേരത്തെ ഹൈദരബാദുകാരിയായ പെണ്‍കുട്ടിയുമായി മാലകിന്‍റെ നിക്കാഹ് നടന്നതായി ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു. മാലിക് വിവാഹ വാര്‍ത്ത നിഷേധിച്ചിരുന്നു.