കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കാവ്യ വിവാഹിതയാകുന്നു ?
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
മലയാളിയുടെ പ്രിയപ്പെട്ട സുന്ദരി കാവ്യ മാധവന്‍ വിവാഹിതയാകുന്നു. കാവ്യയുടെ വിവാഹ-പ്രണയവാര്‍ത്തകള്‍ നിരവധി തവണ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തവണ സുന്ദരി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു എന്നാണ്‌ അറിയുന്നത്‌.

ഡിസംബര്‍ മാസത്തിനുള്ളില്‍ താന്‍ വിവാഹിതയാകും എന്നും രക്ഷകര്‍ത്താക്കള്‍ വരനെ തേടുന്ന തിരക്കിലാണെന്നും സുന്ദരി ചില മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതായി അറിയുന്നു.

കാവ്യാമാധവന്‍ ആത്മഹത്യശ്രമം നടത്തി എന്ന വാര്‍ത്ത പരന്നതിന്‌ പിന്നാലെയാണ്‌ വിവാഹ വാര്‍ത്തയും എത്തുന്നത്‌. എന്നാല്‍ വിവാഹവാര്‍ത്ത കാവ്യ തന്നെ സ്ഥിരീകരിച്ചതായാണ്‌ റിപ്പോര്‍്‌ട്ട്‌.

നല്ല ഭര്‍ത്താവിനെ ലഭിക്കാനായി താന്‍ മാംഗല്യ പൂജ നടത്തുന്നുണ്ടെന്നും കാവ്യ തുറന്നു പറയുന്നു.

ബാലതാരമായി സിനിമയിലെത്തിയ കാവ്യ ലാല്‍ ജോസിന്‍റെ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ്‌ നായിക വേഷത്തില്‍ എത്തുന്നത്‌. തെങ്കാശി പട്ടണം, തിളക്കം, പെരുമഴക്കാലം, മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്‌ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലേക്ക്‌ ചേക്കാറാന്‍ കാവ്യ നടത്തിയ ശ്രമങ്ങള്‍ കാര്യമായി വിജയിച്ചില്ല. എന്‍ മാന വില്ലൈ, കാശി, സാധു മിറണ്ടാല്‍ എന്നിവയാണ്‌ കാവ്യയുടെ തമിഴ്‌ ചിത്രങ്ങള്‍.

കാവ്യ നര്‍ത്തകിയെ അവതരിപ്പിക്കുന്ന ബനാറസ്‌ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാവ്യ വിവാഹിതയാകുന്നു ? കാവ്യാമാധവന്‍ ആത്മഹത്യശ്രമം വിവാഹ വാര്‍ത്തയും മാംഗല്യ പൂജ മലയാളിയുടെ പ്രിയപ്പെട്ട സുന്ദരി കാവ്യ മാധവന്‍ വിവാഹിതയാകുന്നു തെങ്കാശി പട്ടണം, തിളക്കം, പെരുമഴക്കാലം, മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്‌ തുടങ്ങിയ ബനാറസ്‌