കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » രാഖിസാവന്തിനെ വര്‍മ്മ വീഴ്ത്തി!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
തുറന്നു കാട്ടലുകൊണ്ടും തുറന്നു പറച്ചിലുകൊണ്ടും ബോളിവുഡിന്‍റെ ശ്രദ്ധ തന്നില്‍ അടുപ്പിച്ചു നിര്‍ത്തുന്ന സുന്ദരിയാണ്‌ രാഖി സാവന്ത്‌. ഐറ്റം നമ്പരുകള്‍ക്ക്‌ പുറമേ ഒരു പ്രമുഖ വിനോദ ചാനലിന്‍റെ ചാറ്റ്‌ ഷോയും രാഖി നടത്തുന്നുണ്ട്‌.

ചാറ്റ്‌ ഷോയില്‍ ബോളിവുഡ്‌ താരങ്ങളെ വാചകടിച്ച്‌ വീഴ്‌ത്തുന്ന സുന്ദരിക്ക്‌ അടുത്തിടെ ഒരു വലിയ ഇരയെ കിട്ടി. പക്ഷെ രാഖിയെ പോലും വിഴുങ്ങുന്നതായിരുന്നു ആ ഇര.

ബോളിവുഡിന്‍റെ വ്യാകരണം മാറ്റി എഴുതിയ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയായിരുന്നു രാഖിയുടെ ഷോയിലെ അതിഥി. സിനിമയില്‍ സുന്ദരികളെ അംഗ പ്രത്യംഗം വര്‍ണ്ണിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചുകൊണ്ടാണ്‌ രാഖി മുന്നേറിയത്‌.

ഒടുവില്‍ തന്നെ കുറിച്ച്‌ എന്താണ്‌ അഭിപ്രായമെന്ന്‌ രാഖി വര്‍മ്മയോട്‌ ചോദിച്ചു. മേയ്‌ക്ക്‌പ്പ്‌ അധികം ഉപയോഗിക്കുന്നതാണ്‌ രാഖിയുടെ ഏറ്റവും വലിയ പോരായ്‌മയെന്ന്‌ വര്‍മ്മ ഉടന്‍ മറുപടി നല്‌കി.

മേയ്‌ക്കപ്പ്‌ ഇല്ലാതെ താന്‍ സുന്ദരിയാണോ എന്നായി രാഖി, അതേ എന്ന്‌ വര്‍മ്മ, എന്നാല്‍ തനിക്ക്‌ സിനിമയില്‍ അവസരം തരുമോ എന്നായി രാഖി.

വര്‍മ്മയില്‍ നിന്ന്‌ ചുട്ട മറുപടി ഉടന്‍ വന്നു. “അതിനെന്താ എന്‍റെ ചിത്രത്തില്‍ അവസരം തരാം, കാലുകള്‍ക്ക്‌ ഇടയില്‍ വച്ച്‌ ക്യാമറ ഷൂട്ട്‌ ചെയ്യാന്‍ അനുവദിച്ചാല്‍ മാത്രം മതി” !!

രാഖി ഞെട്ടി. എങ്കിലും ഞെട്ടല്‍ പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട്‌ അടുത്ത ചോദ്യത്തിലേക്ക്‌ കടന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രാഖിസാവന്തിനെ വര്‍മ്മ വീഴ്ത്തി! രാഖി സാവന്ത്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയായിരുന്നു ബോളിവുഡിന്‍റെ വ്യാകരണം സുന്ദരിക്ക്‌ “അതിനെന്താ എന്‍റെ ചിത്രത്തില്‍ അവസരം തരാം, കാലുകള്‍ക്ക്‌ ഇടയില്‍ വച്ച്‌ ക്യാമറ ഷൂട്ട്‌ ചെയ്യാന്‍ അനുവദിച്ചാല്‍ മാത്രം മതി” !