പ്രധാന താള്‍ > വിനോദം > സിനിമ > കാര്യം നിസ്സാരം > ജേഡ് ഗൂഡിക്ക് പകരം ഷേര്‍ലിന്‍ ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജേഡ് ഗൂഡിക്ക് പകരം ഷേര്‍ലിന്‍ ?
PROPRO
'ബോളിവുഡ്‌ സെക്‌സ്‌ ബോംബ്‌' എന്ന്‌ പേരെടുത്ത ഷേര്‍ലിന്‍ ചോപ്ര പ്രതിച്ഛായ നന്നാകാത്തതിന്‌ എല്ലായ്‌പ്പോഴും കുറ്റം പറഞ്ഞിരുന്നത്‌ കണ്ണാടിയെയാണ്‌. മൂന്നാംകിട ബോളിവുഡ്‌ ചിത്രങ്ങളിലെ കാമമോഹിനിയുടെ രൂപത്തില്‍ ഷേര്‍ലിന്‍ മാധ്യമങ്ങളില്‍ അപഹസിക്കപ്പെട്ടപ്പോള്‍ സുന്ദരി കുറ്റം പറഞ്ഞത്‌ തന്‍റെ പി ആര്‍ ഏജന്റിനെയാണ്‌.

തന്‍റെ പിഴകള്‍ക്ക്‌ എല്ലാം പഴിചാരി പി ആര്‍ ഡെല്‍ ഭാഗ്‌വാഗറിനെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു സുന്ദരി. എന്നാലിപ്പോള്‍ ശില്‌പഷെട്ടിയുടെ പി ആര്‍ ഏജന്റായിരുന്ന ഭാഗ്‌ വാഗറിനെ ഷേര്‍ലിന്‍ തിരിച്ചു വിളിച്ചിരിക്കുകയാണ്‌.

കാന്‍സര്‍ ബാധയെ തുടര്‍ന്ന്‌ ബിഗ്‌ ബോസ് ഷോയില്‍ നിന്ന്‌ പുറത്തു പോയ ബ്രട്ടീഷ്‌ വിവാദ സുന്ദരി ജേഡ്‌ ഗൂഡിക്ക്‌ പകരം ഷേര്‍ലിന്‌ അവസരം ലഭിക്കും എന്നും വാര്‍ത്ത പരക്കുന്നുണ്ട്. ചാനല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശില്‌പ ഷെട്ടിയാണ്‌ ഷോയുടെ അവതാരക.

ഭാഗ്‌വാഗറിന്‌ ശേഷം തന്നെ പരസ്യപ്പെടുത്തുന്ന ചുമതല നിരവധി പേരെ ഏല്‌പ്പിച്ചെങ്കിലും ഫലമുണ്ടായില്ലത്രേ. ഭാഗ്‌ വാഗര്‍ ഒപ്പമുണ്ടായിരുന്ന കാലത്ത്‌ സെക്‌സി വേഷത്തില്‍ പരസ്യമായി ഇറങ്ങി നടന്നതിന്‍റെ പേരില്‍ ഷേര്‍ലിന്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

ഇത്തവണ മ്യൂസിക്‌ ആല്‍ബങ്ങളിലൂടെ സുന്ദരി തിരിച്ചു വരവ്‌ നടത്തുമ്പോഴാണ്‌ വിവാദ പി ആര്‍ തിരിച്ചു വരുന്നത്‌.

ആല്‍ബത്തിന്‍റെ രണ്ടാംഭാഗവും തയ്യാറായി കഴിഞ്ഞു. യാഷ്‌ രാജിന്‍റെ സിനിമയിലേക്കും കരാറായിട്ടുണ്ട്‌. സുന്ദരിയുടെ അടുത്ത സാഹസങ്ങള്‍ എന്താണെന്ന്‌ കാത്തിരുന്നു കാണാം
കൂടുതല്‍
ആമീറും മസില്‍മാനായി !
നവ്യക്ക് മലയാളി പാര !
സൂര്യയുടെ ശബ്ദത്തില്‍ ആമിര്‍
മീരയോട് ‘അമ്മ’ പിണങ്ങി ?
ജാക്കിച്ചാന്‍=മോഹന്‍ലാല്‍x 6 !
രജനി-വിജയ്‌ ചിത്രം മുടങ്ങി?