ബോളിവുഡിന്‍റെ സൂപ്പര്‍താരം ആമിര്‍ഖാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ പോകുന്നു. ആമിറിന്‍റെ കന്നി സംവിധാന സംരംഭമായ ‘താരെ സമീന്‍ പര്‍’ തമിഴിലേക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ആമിറിന് ശബ്ദം കൊടുക്കുന്നത് സൂര്യയാണ്.
സൂപ്പര്‍താരങ്ങള്‍ക്ക് സൂര്യ ശബ്ദം കൊടുക്കുന്നത് ഇതാദ്യമല്ല. മണിരത്‌നത്തിന്‍റെ ‘ഗുരു’വിന്‍റെ തമിഴ് മൊഴിമാറ്റത്തില്‍ അഭിഷേക് ബച്ചന് ശബ്ദം നല്‌കിയതും സൂര്യയായിരുന്നു.
‘വാല്‍ നക്ഷത്രം’ എന്ന പേരില്‍ ചിത്രം സെപ്‌തംബര്‍ 12ന് റിലീസ് ചെയ്യും. പിരമിഡ് സമീറയാണ് ചിത്രം തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്. സംവിധായകന്‍ ചേരന്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യും എന്നാണ് നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്.
താരെ സമീന്‍ പര്‍ മൊഴിമാറി തമിഴില്‍ എത്തുന്നകാര്യം ആമിര്‍ തന്നെ പ്രഖ്യാപിച്ചു. താനും രജനീകാന്ത് ഫാനാണെന്നും ആമിര്‍ ചെന്നെയില്‍ ഒരു ചടങ്ങില്‍ പ്രഖ്യാപിച്ചു.