മീരയോട് ‘അമ്മ’ പിണങ്ങി ?

അമ്മയോട് പിണങ്ങിയാല്‍ എന്തു സംഭവിക്കും, വീട്ടില്‍ കയറാന്‍ പറ്റില്ല, അതേ അവസ്ഥയിലാണ് നടി മീരജാസ്‌മിന്‍. താര സംഘടനയായ അമ്മക്ക് പണമുണ്ടാക്കാന്‍ മക്കളെല്ലാം കൂടി നിര്‍മ്മിക്കുന്ന സിനിമ ‘ട്വന്‍റി20‘യില്‍ അഭിനയിക്കാന്‍ മീര തയ്യാറാകാതിരുന്നത് നടിക്കെതിരെ നടപടി എടുക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു.മീര ഇപ്പോള്‍ മലയാളത്തില്‍ നിന്ന് ഏകദേശം പുറത്തായ അവസ്ഥയിലാണ്. പുതിയ മലയാള ചിത്രങ്ങളൊന്നും മീരയുടെ മുന്നില്‍ ഇപ്പോള്‍ ഇല്ലെന്നാണ് അറിയുന്നത്. എന്നാല്‍ തെന്നിന്ത്യയുടെ താരമായ മീരക്ക് അതൊരു പ്രശ്‌നമേയല്ല.സൂപ്പര്‍താരങ്ങള്‍ അടക്കം അമ്മക്ക് വേണ്ടി പണം വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറായി വരുമ്പോള്‍ മീരയുടെ സമീപനം മോശമായിരുന്നു എന്നാണ് അമ്മക്കാരുടെ നിലപാട്. ‘മിന്നാമിന്നികൂട്ട’ത്തില്‍ അഭിനയിക്കാന്‍ മീര ധാരാളം സമയം അനുവദിച്ചപ്പോഴാണത്രേ അമ്മക്ക് സമയം നല്‌കാതിരുന്നത്. സിനിമയോട് സഹകരിച്ചില്ലെങ്കില്‍ മലയാളത്തില്‍ വിലക്ക് പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി അമ്മ കത്തയച്ചിട്ടും മീരക്ക് കുലക്കമില്ലയിരുന്നു.തമിഴിലും തെലുങ്കിലും കന്നഡത്തിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് മീരയുടെ തീരുമാനം. കന്നഡയിലെ പ്രമുഖ സംവിധായകന്‍ എം എസ് സാത്യുവിന്‍റെ ഇജ്ജോടു എന്ന ചിത്രത്തില്‍ മീരയാണ് നായിക. റിലയന്‍ ആഡ്‌ലാബ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവദാസിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മീര അഭിനയിക്കുന്നത്.തെലുങ്കില്‍ ‘യാമഗോള’ സൂപ്പര്‍ഹിറ്റായതിന് ശേഷം ശ്രീകാന്തിനൊപ്പം ‘അ ആ ഇ ഈ’ എന്ന ചിത്രത്തിന് മീര ഡേറ്റ് നല്‌കിയിട്ടുണ്ട്. തമിഴില്‍ ഭരതിന് ഒപ്പം അഭിനയിച്ച ‘നേപ്പാളി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍