കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കരീന ശക്തയായ വ്യക്തിത്വം
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
കരീന
PROPRO
ബോളിവുഡിലെ സെക്‌സി ഇമേജ്‌ കത്രീന കൈഫും ഹോട്ടുകളില്‍ ഹോട്ട്‌ ഇമേജ്‌ ദീപിക പദുകോണും ഭാവനയിലെ പെണ്ണെന്ന ഇമേജ്‌ മല്ലിക ഷെരാവത്തും കൊണ്ടു പോകുമ്പോള്‍ കരീന കപൂറിനെ മാറ്റിനിര്‍ത്താന്‍ പറ്റുമോ? ബോളിവുഡിലെ ഏറ്റവും 'ശക്തയായ വ്യക്തിത്വം' എന്ന പരിഗണനയാണ്‌ ബെബോയെ തേടി എത്തിയിരിക്കുന്നത്‌.

രാജ്യാന്തര സെലിബ്രിറ്റി മാസികയായ വെര്‍വ്‌ സംഘടിപ്പിച്ച സര്‍വ്വേയിലാണ്‌ കരീന ശക്തയായ വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടത്‌. താമരനൂലിഴപോലെ മെലിഞ്ഞ സൗന്ദര്യമാണ്‌ കരീനയുടെ മേന്മയായി വിലയിരുത്തപ്പെടുന്നത്‌.

മുന്‍കാമുകന്‍ ഷാഹിദ്‌ കപൂറുമായി അവസാനം അഭിനയിച്ച ചിത്രം ഇന്ത്യയിലും പുറത്തും മികച്ച വിജയം നേടിയതും സുന്ദരിയുടെ താരമൂല്യം ഉയര്‍ത്തിയിരുന്നു. ബോളിവുഡിലെ 'ഛോട്ടാ നവാബ്‌' സെയ്‌ഫ്‌ അലിഖാനുമായുള്ള പുതിയ പ്രണയബന്ധം കരീനയുടെ വാര്‍ത്താമൂല്യം ഉയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പരസ്യക്കാരുടെ ഹോട്ട്‌ ഇമേജാക്കി കരീന മാറുകയും ചെയ്‌തു. ഹോളിവുഡില്‍ നിന്നുള്ള അവസരങ്ങളും കരീനയെ തേടി എത്തിയിട്ടുണ്ട്‌‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കരീന ശക്തയായ വ്യക്തിത്വം ബോളിവുഡിലെ ഏറ്റവും 'ശക്തയായി വ്യക്തിത്വം' മുന്‍കാമുകന്‍ ഷാഹിദ്‌ കപൂറുമായി അവസാനം അഭിനയിച്ച ചിത്രം 'ഛോട്ടാ നവാബ്‌' ഹോട്ട്‌ ഇമേജാക്കി കരീന ഹോളിവുഡില്‍