ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനും ബോളിവുഡ് ബാദുഷ ഷാരൂഖാനും ഇനിമുതല്‍ സുഹൃത്തുക്കളല്ല. തോളില്‍ കൈയ്യിട്ട് നിരവധി ചിത്രങ്ങളില്‍ ഒത്തു ചേര്‍ന്നിട്ടുള്ള ഇവര്‍ ഇനി ഒന്നിച്ച് അഭിനയിക്കില്ല.
ഷാരൂഖ് തന്‍റെ സൂഹൃത്തല്ലെന്ന് വെളിപ്പെടുത്തുന്നത് സല്‍മാന്‍ ഖാന്‍ തന്നെയാണ്. സല്‍മാന്‍റെ കാമുകി കത്രീന കൈഫിന്‍റെ ജന്മദിന പാര്‍ട്ടിക്കിടെ ഷാരൂഖുമായി വാക്കേറ്റമുണ്ടായി എന്നും സല്‍മാന്‍ സ്ഥിരീകരിക്കുന്നു.
ഷാരൂഖുമായി വളരെ വ്യക്തിപരമായ കാര്യങ്ങളിലാണ് വഴക്കുണ്ടായതെന്ന് സല്‍മാന്‍ പറയുന്നു. “ഞങ്ങള്‍ക്ക് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ഷാരൂഖ് എന്‍റെ സുഹൃത്തല്ല, ഇനി അങ്ങനെ ആയിരിക്കുകയും ഇല്ല. ഇന്നത്തെ കാലത്ത് ജനിച്ചു പോയ ഒരു പ്രാകൃതനാണ് ഞാന്‍. കാപട്യം കാണിക്കാന്‍ എനിക്ക് പറ്റില്ല. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് ഇല്ലെന്ന് ഭാവിക്കാന്‍ എനിക്ക് പറ്റില്ല.”
“ ഞങ്ങള്‍ക്ക് ഇടയില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഇക്കുറി അവ പരിഹരിക്കാന്‍ പറ്റാത്ത വിധം സങ്കീര്‍ണമാണ്. ഞങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥരായ രണ്ടു മനുഷ്യരാണ്. ഞങ്ങളുടെ മൂല്യബോധവും ചിന്താരീതിയും വേറിട്ടതാണ്. ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഞാന്‍ കരുതുന്നില്ല. സുഹൃത്തുക്കളാണെന്ന് പ്രഖ്യാപിച്ച ശേഷം വീണ്ടും പരസ്‌പരം കടിച്ചു കീറുന്നതിനേക്കാള്‍ സൂഹൃത്തുക്കള്‍ അല്ലെന്ന് പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്”- സല്‍മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആമീര്‍ഖാന്‍ തന്‍റെ ഏറ്റവും അടുത്ത സഹൃത്താണെന്നും സല്‍മാന്‍ വെളിപ്പെടുത്തി. ആക്ഷന്‍ ഹീറോ അക്ഷയ് കുമാറുമായി തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മസില്‍മാന്‍ പറയുന്നു. കത്രീന കൈഫുമായി താന്‍ അടുത്ത ബന്ധത്തിലാണെന്നും സല്‍മാന്‍ വെളിപ്പെടുത്തി.
വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സല്‍മാന്‍ പതിവ് ശൈലിയില്‍ വിഷയം മാറ്റുകയാണ്. ഒരു പക്ഷെ അടുത്ത വര്‍ഷം വിവാഹം കഴിച്ചേക്കും എന്നാണ് ക്രോണിക് ബാച്ചിലറിന്‍റെ നിലപാട്.