തെന്നിന്ത്യയുടെ ഗ്ലാമര്‍ സുന്ദരി നമിത സ്ലിം ബ്യൂട്ടി ആയാല്‍ എന്തായിരിക്കും സ്ഥിതി? ബിക്കിനിക്കുള്ളില്‍ ഒളിപ്പിച്ചു വയ്‌ക്കാനാകാത്ത ആകാരമാണ് സുന്ദരിയെ തമിഴന്‍റെ ഗ്ലാമര്‍ ഡോളാക്കിമാറ്റിയത്. എന്നാല്‍ വണ്ണം കുറയ്‌ക്കാനാണത്രേ നമിതയുടെ നീക്കം.
കര്‍ശനമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും യോഗയിലൂടെയും വണ്ണം കുറയ്ക്കാന്‍ നമിത ശ്രമം ആരംഭിച്ചു എന്നാണ് വാര്‍ത്ത. ബോളിവുഡ് സുന്ദരികളെ പോലെ അഴകളവുകള്‍ വീണ്ടെടുക്കാനാണത്രേ സുന്ദരിയുടെ കഠിന പ്രയത്‌നം.
ശരീരവടിവുകള്‍ വീണ്ടെടുത്ത് നല്‌കാമെന്നാണ് യോഗാചാര്യന്മാര്‍ സുന്ദരിക്ക് ഉറപ്പ് നല്‌കിയിരിക്കുന്നത്. രണ്ടാം നിര നായികമാരുടെ ഇടയില്‍ നിന്ന് വളരെ വേഗത്തിലാണ് നമിത തെന്നിന്ത്യയിലെ മുന്‍നിരയിലേക്ക് വളര്‍ന്നത്.
നമിതയുടെ പേരില്‍ ക്ഷേത്രം പണിയാന്‍ പോലും തമിഴ് ആരാധകരെ പ്രേരിപ്പിച്ചത് സുന്ദരിയുടെ മദാലസ സൗന്ദര്യമായിരുന്നു. പുതിയ ചിത്രമായ ‘ജഗന്മോഹിനി’യില്‍ നമിത ആവോളം ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നുണ്ട്.
എന്നാല്‍ പൊതു വേദികളില്‍ എത്തുമ്പോള്‍ കുലീന വേഷത്തില്‍ അവതരിക്കണമെന്നാണ് സുന്ദരിയുടെ ആഗ്രഹം. മല്ലിക ഷെറാവത്തിനും ശ്രീയ സരണിനും സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ നമിത ദാത്ത ശ്രദ്ധയാണ്.
പ്രമോദ് പപ്പന്മാരുടെ ‘ബ്ലാക്ക് സ്റ്റാലന്‍’ എന്ന ചിത്രത്തിലൂടെ നമിത മലയാളത്തിലും എത്തുന്നു. കലാഭവന്‍ മണിയാണ് ചിത്രത്തില്‍ നമിതയുടെ നായിക.
|