കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ദീപിക ഹോട്ടുകളില്‍ ഹോട്ട്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
ബോളീവുഡിലെ പുതിയ സെന്‍സേഷന്‍ ദീപികാ പദുക്കോണ്‍ ആഗോള ഇന്ത്യാക്കാരുടെ മനം കവര്‍ന്ന ഇന്ത്യന്‍ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ബോളീവിഡില്‍ വെറും ഒരു ചിത്രം മാത്രം പ്രായമുള്ള ദീപികാ പദുക്കോണ്‍ ആയിരുന്നു ഇന്ത്യന്‍ ആരാധകര്‍ തെരഞ്ഞെടുത്ത 100 ഹോട്ടസ്റ്റ് നടിമാരില്‍ ഒന്നാമത് എത്തിയ താരം.

മാക്‍സിം ലോകത്തുടനീളമുള്ള ഹോട്ട് സുന്ദരികള്‍ക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പിലാണ് ഓം ശാന്തി ഓം താരം തെരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡില്‍ സൂപ്പര്‍ താരം ഷാരൂഖിനൊപ്പം ആദ്യ ചിത്രത്തില്‍ അഭിനയിച്ച ദീപികയുടെ രണ്ടാമത്തെ ചിത്രം ബച്ച് നാ ഏ ഹസീനോ ആഗസ്റ്റ് 15 ന് റിലീസാകാന്‍ ഇരിക്കുന്നതേയുള്ളൂ.

ഇക്കാര്യം തന്നെ അമ്പരപ്പിക്കുന്നെന്നും താന്‍ ഒരു സെക്‍സ് റാണിയോ ഹോട്ടോ ആണെന്ന് ചിന്തിക്കുന്നില്ലെന്നും ഇതെല്ലാം ഓരോരുവരുടെയും ചിന്തയില്‍ നിന്നും വരുന്നതാണെന്നും താന്‍ അതില്‍ ഉള്‍പ്പെട്ടു പോകുന്നതേയുള്ളെന്നും ദീപിക ഇക്കാര്യത്തില്‍ പ്രതികരിച്ചു. ഇതോടെ ദീപികയുടെ സ്ഥാനവും ഇന്ത്യന്‍ രതിദേവതാ സങ്കല്പത്തില്‍ മുമ്പ് ഒന്നാമത് എത്തിയിട്ടുള്ള ബിപാഷ ബസുവിനും കത്രീന കൈഫിനും കരീന കപൂറിനുമൊപ്പമായി.

ഇന്ത്യയുടെ പുതിയ തലമുറയില്‍ ദീപികയ്‌ക്ക് അനേകം ആരാധകരുണ്ടെന്നും ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാനുള്ള പ്രതിഭ ഇപ്പോള്‍ തന്നെ ദീപികയ്‌ക്ക് ഉണ്ടെന്നും മാക്‍സിം ഏഡിറ്റര്‍ അനൂപ് കുട്ടി പറയുന്നു. ആഗസ്റ്റ് അവസാനം മുംബൈയില്‍ ദീപികയ്‌ക്ക് ഇക്കാര്യത്തിലുള്ള പുരസ്ക്കാരം നല്‍കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദീപിക ഹോട്ടുകളില്‍ ഹോട്ട്