ഒടുവില്‍ വിദ്യാബാലനും ബോളിവുഡിന്‍റെ പ്രലോഭനത്തിന് വഴങ്ങേണ്ടി വന്നു. ‘ബോളിവുഡിലെ കുലീന’ എന്ന ഇമേജിനൊപ്പം വസ്‌ത്രങ്ങളും അഴിച്ചു വച്ച് ക്യാമറക്ക് പോസ് ചെയ്‌തിരിക്കുകയാണ് മലയാളി സുന്ദരി.
വിദ്യയുടെ വസ്‌ത്രധാരണത്തെ കളിയാക്കിയ ബോളിവുഡ് ഫാഷന്‍ ഡിസൈന്‍മാര്‍ക്ക് മറുപടി നല്‌കാന്‍ വേണ്ടിയാണ് എഫ് എച്ച് എം മാസികക്ക് വേണ്ടി ‘ചൂടന്‍’ രൂപത്തില്‍ വിദ്യ പ്രത്യക്ഷപ്പെട്ടതെന്നാണ് സംസാരം. ഒറ്റത്തുണികൊണ്ട് ശരീരം മറച്ച് കിടപ്പറമൂഡിലാണ് സുന്ദരി ക്യാമറക്ക് പോസ് ചെയ്തിരിക്കുന്നത്.
‘പരണീത’യിലൂടെ ബോളിവുഡില്‍ അവതരിച്ച വിദ്യക്ക് കുലീനയായ സുന്ദരിയുടെ പരിവേഷമാണ് ലഭിച്ചിരുന്നത്. ഗ്ലാമറസ് വേഷങ്ങളോട് സുന്ദരി അനുഭാവം പ്രകടിപ്പിച്ചതും ഇല്ല. എന്നാല്‍ നടിയുടെ വസ്‌ത്രധാരണരീതിക്കെതിരെ പരസ്യമായി തെന്ന ആധുനിക ഫാഷന്‍ ഡിസൈനര്‍മാര്‍ രംഗത്ത് എത്തിയിരുന്നു.
അവരുടെ വായടയ്‌ക്കാനാണ് വിദ്യ ഈ കടുംകൈക്ക് മുതിര്‍ന്നതത്രേ. ശരീരം തുറന്നു കാട്ടുന്നതിന് പുറമേ എഫ് എച്ച് എമ്മില്‍ സ്വന്തം ഹൃദയവും വിദ്യ തുറന്നു കാട്ടുന്നുണ്ടത്രേ. താനിതുവരെ പരിചയപ്പെട്ട പുരുഷന്മാരെല്ലാം തന്നെ പ്രേമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുന്ദരി വെളിപ്പെടുത്തുന്നു.
ഭാവി ഭര്‍ത്താവ് എങ്ങനെ വേണമെന്നും സുന്ദരി വെളിപ്പെടുത്തുന്നുന്നു. നടന്‍ ഷാഹിദുമായി ചുറ്റിപറ്റി കേള്‍ക്കുന്ന പ്രണയകഥകളെ സുന്ദരി തള്ളുന്നു.
ബോളിവുഡില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രങ്ങള്‍ ഒടുവില്‍ സുന്ദരി പഠിച്ചു എന്നാണ് വിദ്യയുടെ കടുംകൈ കണ്ടവരുടെ വിലയിരുത്തല്‍
|