തെലുങ്ക് യുവനായകന്‍ നിതിനും ഭാവനയും തമ്മിലുള്ള സൗഹൃദം വിവാഹത്തിന്‍റെ വക്കോളം എത്തി എന്നാണ് ഉപശാലകളിലെ വര്‍ത്തമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി സുന്ദരിയുടെ ശാലീനതയില്‍ തെലുങ്ക് പയ്യന്‍ വീണുപോയത്രേ.
‘ഹീറോ’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ചിത്രീകരണത്തിനിടെ ഇരുവരുടേയും പെരുമാറ്റം നിരീക്ഷിച്ച ഇന്ത്യന്‍ പാപ്പിരാസികളാണ് പ്രണയം കണ്ടെത്തിയത്.
‘ഒന്‍തരൈ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ ഭാവന അവതരിക്കുന്നത്. ശരാശരി വിജയം നേടിയ ചിത്രം നടി എന്ന നിലയില്‍ ഭാവനക്ക് നല്ല പേര് നേടി കൊടുത്തു. തെലുങ്ക് യുവനിരയില്‍ ശ്രദ്ധേയനായ നിതിന്‍ മസില്‍ വളര്‍ത്തി ‘ഹീറോ’യിലൂടെ രണ്ടാം വരവിനാണ് ശ്രമിക്കുന്നത്.
അഭിനയിച്ച ചിത്രങ്ങളിലെ നായികമാരൊടൊപ്പം എല്ലാം നിതിന്‍റെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ സ്ഥാനം നേടിയ ഗെനീലിയയുമായി നിതിന്‍ പ്രണയത്തിലാണെന്നും പ്രചാരണമുണ്ടായിരുന്നു.
സിനിമയില്‍ എത്തിയ നാള്‍ മുതല്‍ ഭാവനക്ക് ഒപ്പവും ഗോസിപ്പ് ഉണ്ടായിരുന്നു. പുത്തന്‍ ഗോസിപ്പില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് കാത്തിരുന്ന് കാണുക തന്നെ.