മല്ലികക്ക് പുല്ലു വില !

കച്ചവടം പഠിക്കണമെങ്കില്‍ മല്ലികഷെറാവത്തിനെ സമീപിക്കണമെന്നാണ് ബോളിവുഡിലെ സംസാരം. മല്ലികയുടെ പേര് ഉപയോഗിച്ച് മറ്റ് ചലച്ചിത്രങ്ങള്‍ വിജയം തേടാന്‍ ശ്രമിക്കുന്നത് തടയാന്‍ മല്ലിക സ്വന്തംപേരു പോലും ട്രേഡ്‌മാര്‍ക്ക് ഗണത്തില്‍ പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു.മല്ലികയുടെ അനുമതിയില്ലാതെ വ്യാപാര ആവശ്യത്തിന് മല്ലികയുടെ പേര് ഉപയോഗിക്കുന്നവരെ രതി ദേവത കോടതിയില്‍ കയറ്റും എന്ന് ചരുക്കം. സുന്ദരമായ ശരീരം മാത്രമല്ല, സ്വന്തം പ്രശസ്‌തിയും സമയവും എല്ലാം എങ്ങനെ സമൃദ്ധമായി ഉപയോഗിക്കണമെന്ന് സുന്ദരിക്ക് അറിയാത്രേ.താന്‍ അഭിനയിച്ച സിനിമയുടെ പ്രചാരണ പരിപാടില്‍ പങ്കെടുക്കുന്നതിനും മല്ലികക്ക് പ്രത്യേക നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടത്രേ. അഗ്ലി ഓര്‍ പഗ്ലി എന്ന പുത്തന്‍ ചിത്രത്തിന് വേണ്ടി മല്ലിക പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ ഉണ്ടെങ്കില്‍ താനും റെഡി എന്നാണ് മല്ലികയുടെ നിലപാട്. ഇരുവരും ചേര്‍ന്നുള്ള പ്രചാരണ പരിപാടി തയ്യാറാക്കിയപ്പോള്‍ ദേ അടുത്ത തലവേദന. രണ്‍വീര്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിലെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ വിട്ടുകൊടുക്കില്ലത്രേ. നിമിഷത്തിന് കോടികളുടെ വിലയുള്ള മല്ലിക ഉടുത്തൊരുങ്ങി നിന്നിട്ടും നായകന്‍ രണ്‍വീര്‍ വരാത്തതിനാല്‍ അഗ്ലി ഓര്‍ പഗ്ലി യുടെ പ്രചാരണം മുടങ്ങി.തമാശ അവിടെയും തീരുന്നില്ല. രണ്‍വീര്‍ അഭിനയിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് അഗ്ലി ഓര്‍ പഗ്ലി നിര്‍മ്മിച്ച പി എന്‍ സി ആണത്രേ. നിര്‍മ്മാതാവ് തന്നെ സ്വയം പാര വയ്‌ക്കുകയാണോ എന്ന് ചോദിക്കരുത്, കാരണം പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍ ചൂടന്‍ ആണത്രേ.! തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍